ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാരിലൊരാളായ
Dr. S രാധാകൃഷ്ണൻ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗൽഭനും, ഏറെ സ്വാധീനശക്തിയുമുള്ളോരു ഇന്ത്യൻ ദാർശനിക പണ്ഡിതനായിരുന്നു. ഹൈന്ദവവിശ്വാസങ്ങൾ തത്വജ്ഞാനപരമായി ന്യായോചിതവും, ധാർമ്മികമായി സാധ്യവുമാണെന്ന് എല്ലാവർക്കും വ്യാഖ്യാനിച്ച് നൽകാനദ്ദേഹത്തിന് എപ്പോഴും സാധിച്ചിരുന്നു. പടിഞ്ഞാറൻ ആചാരസമ്പ്രദായങ്ങളേ കുറിച്ച് നല്ല അറിവുണ്ടായിരൂന്ന അദ്ദേഹത്തിന് ഇന്ത്യയുടേയും, പടിഞ്ഞാറൻ രാജ്യങ്ങളുടേയും ഇടയിൽ നല്ലോരു ദാർശനീക പാലമാവാൻ സാധിച്ചിരുന്നു. ഭഗവദ്ഗീതയെ കുറിച്ചുള്ള തന്റെ വ്യാഖ്യാനങ്ങൾ പരമ്പരാഗതരീതിയിലാണെങ്കിലും, ആധുനിക വീക്ഷണകോണുകളിലൂടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹം ഇങ്ങനെയെഴുതി: നമ്മുടെ കാലഘട്ടവും, ചിന്താരീതികളും, അനുഭവപരിജ്ഞാനങ്ങളോടുള്ള നമ്മുടെ മാനസികവ്യാപാരങ്ങളും, പ്രാചീനശ്രേഷ്ഠരുടേതിൽ നിന്നും വളരെ വ്യത്യസ്ഥമാണ്. നമ്മളിന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം, മനുഷ്യകുലത്തിന്റെ അനുരഞ്ജനമാണല്ലോ. എല്ലാ തരത്തിലുമുള്ള മതവിശ്വാസങ്ങളേയും, വിശ്വാസികളേയും പറ്റുന്ന രീതികളിലെല്ലാം അനുരഞ്ജനത്തിലേക്ക് നയിക്കാനുള്ള എല്ലാ ശ്രമങ്ങളും ഗീതയിൽ നമുക്ക് ദർശിക്കാം.
ചിത്രം: സ്വരാജ്യ മാസികയിൽ നിന്നുമുള്ള ചിത്രത്തിൽ- ആധുനിക ഇന്ത്യയുടെ രണ്ട് ഏറ്റവും പ്രധാനപ്പെട്ട ദാർശനിക ചിന്തകരായ രബീന്ദ്രനാഥ ടാഗോറും, S രാധാകൃഷ്ണനും.
ഉറവിടം: www.iep.utm.edu എന്ന വെബ്സൈറ്റ്.