33

“ഭാരത് ചാ രാജാ” പശ്നോത്തരി

ഗണപതി ദേവന്മാരിൽ ഏറ്റവും പ്രിയപ്പെട്ട ഒരു ദേവനാണ്, മഹാരാഷ്ട്രയിൽ പ്രത്യേകിച്ചും.
വിനായക ചതുർത്ഥി സമയത്ത് മുംബൈക്കർ അവരുടെ പ്രദേശത്ത് ഗണപതി പ്രതിഷ്ഠ ചെയ്ത് അദ്ദേഹത്തെ അവരുടെ പ്രദേശത്തിന്റെ രാജാവ് എന്നാണ് വിളിക്കുന്നത് , “ലാൽബാഗ് ചാ രാജാ” പോലെ. ഗണപതിയെ ഭാരത ദേശത്തിന്റെ , എല്ലാ സ്ഥലത്തിലും, തിരുവനന്തപുരം, സിക്കിം, മുംബൈ, ത്രിപുര, മൌണ്ട് അബു എന്നിവിടങ്ങളിലും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു. അതാണ് അദ്ദേഹം ശെരിക്കും “ഭാരത് ചാ രാജാ”.
ഭാരതത്തിലുടനീളം ഗണപതിയെ എങ്ങനെ ആരാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള 12 ചോദ്യങ്ങൾ പരീക്ഷിക്കുക.
‘ഗണപതി ബപ്പ മോര്യ’ എന്ന മന്ത്രം എങ്ങനെയാണ് ആരംഭിച്ചത്? ജൈന്മാർ ഗണപതിയെ എങ്ങനെ ആരാധിക്കുന്നു? ഗണപതി എങ്ങനെ മറ്റ് പ്രധാന ഉത്സവങ്ങളുടെ ഭാഗമാകുന്നു? ഏത് പുരാണം ഗണേശനെ ഉപനിഷത്തുകളുമായി ബന്ധിപ്പിക്കുന്നു?
പ്രശ്നോത്തരി പരീക്ഷിക്കുന്ന 5 ഭാഗ്യശാലികൾക് “ഗണേശാ, ദി ആസ്പിഷ്യസ്, ബിഗിന്നിങ് ” എന്ന അത്ഭുതകരമായ ചിത്രീകരിച്ച പുസ്തകം സമ്മാനമായി ലഭിക്കും. ചിത്രം ഗണപതി വിസർജനുടേതാണ് – ക്രെഡിറ്റ്, അവാർഡ് ജേതാവായ ഫോട്ടോഗ്രാഫർ സലോണി ജെയിൻ.

1892-ൽ ശ്രീമന്ത് ഭൗസാഹെബ് രംഗാരി ആദ്യമായി ‘സർവജനിക്’ പൊതു ഗണേശോത്സവം സംഘടിപ്പിച്ചു. ഏത് നഗരത്തിലായിരുന്നു അത്?

‘ഗണപതി ബപ്പ മോര്യ’ എന്നത് ഒരു പ്രിയപ്പെട്ട മന്ത്രമാണ്. ‘മോര്യ’ എന്ന വാക്ക് ആദ്യം എന്തിനെയാണ് സൂചിപ്പിച്ചത്?

ഗണേശോത്സവത്തിന് പുറമെ മറ്റൊരു പൊതു ഉത്സവത്തിൽ ഗണേശനെ ഒന്നിലധികം ദിവസം ആരാധിക്കുന്നു. ഏതാണ് അത്?

മുംബൈയിലെ ഏറ്റവും പ്രശസ്തമായ ഗണേശോത്സവമാണ് “ലാല്ബാഘ്ചാ രാജാ”.അദ്ദേഹത്തെ ‘നവാസച ഗണപതി’ എന്ന് ആദരിക്കുന്നു. ‘നവാസച’ എന്നാൽ എന്താണ് അര്ഥം ?

പ്രശസ്ത മറാഠി ഗണപതി ആരതിയായ ‘സുഖകർത്താ ദുഃഖർത്ത’യുടെ സംഗീതസംവിധായകനും ശിവജിക്ക് പ്രചോദനമായിരുന്നു. ഇതാരാണ്?

മുദ്ഗല പുരാണം മറ്റൊരു ധാർമിക ചൊല്ലിനെ വിശദീകരിക്കാൻ വിവിധ ഗണപതി അവതാരങ്ങൾ ഉപയോഗിക്കുന്നു. ഏതാണ് അത്?

ഖൈരതാബാദ് ഗണേശോത്സവത്തിന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേവതകളിൽ ഒന്നാണ്, പക്ഷേ അത് ആരംഭിച്ചത് 1 അടി ഉയരമുള്ള ദേവതയിൽ നിന്നാണ്. ഈ ആഘോഷം എവിടെയാണ്?

വക്രതുണ്ട മഹാകായ’ എന്ന പ്രസിദ്ധമായ ഗണേശ ശ്ലോകത്തിന്റെ രചയിതാവ് ആരാണ്?

ജൈനന്മാരും ഗണപതിയെ ആരാധിക്കുന്നു. അവർ അദ്ദേഹത്തെ ഏത് ഭാവത്തിന്റെ ദൈവമായി കണക്കാക്കുന്നു?

മിക്ക ദക്ഷിണ ഭാരതീയ കർണാടക സംഗീത കച്ചേരികളും ആരംഭിക്കുന്നത് ഗണേശനെക്കുറിച്ചുള്ള ഉത്സാഹഭരിതമായ ഈ കീർത്തടനത്തോടെയാണ് . ഏത് ഗാനമാണിത്?

വിഷ്ണു സഹസ്രനാമ’ സ്തോത്രം ആരംഭിക്കുന്നത് എല്ലാ തടസ്സങ്ങളെയും നീക്കുന്ന ദൈവത്തോടുള്ള പ്രാർത്ഥനയോടെയാണ്. ചിലർ ഇതിനെ ഗണപതിയോടുള്ള പ്രാർത്ഥനയായി കണക്കാക്കുന്നു. ഈ സ്തോത്രം ആദ്യം എവിടെയാണ് നമുക്ക് കണ്ടെത്താൻ കഴിയുക?

പ്രശസ്തമായ ഒരു ഉത്സവത്തിന് മുന്നോടിയായി പുരിയിലെ ജഗന്നാഥൻ ഗണപതിയുടെ (ഹാഥി ബേഷ) രൂപം സ്വീകരിക്കുന്നു. ഇത് ഏത് ഉത്സവമാണ്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In