മഹാഭാരതത്തിൽ പറയുന്നില്ലെങ്കിലും, ഹരിവംശത്തിലും, ഭാഗവതത്തിലും ദുര്യോധനന്റെ മകളായ ലക്ഷ്മണ (ലക്ഷണ)യെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൃഷ്ണന്റെയും, ജംബവതിയുടെയും മകനായ സാംബ, ലക്ഷണയുടെ സ്വയംവരത്തെ കുറിച്ചറിഞ്ഞപ്പോൾ ഹസ്തിനപുരത്തേക്ക് പോവുകയും, രാജകുമാരിയെ ബലം പ്രയോഗിച്ച് കൊണ്ടുവരാൻ ശ്രമിച്ചു. ദുര്യോധനൻ സാംബയെ തടഞ്ഞുവെച്ചെങ്കിലും, കൃഷ്ണൻ ഇടപെട്ട് വധൂവരന്മാരെ രക്ഷിച്ച് ദ്വാരകയിലേക്ക് കൂട്ടി കൊണ്ടുവന്നു. അവർക്ക് 10 മക്കളുണ്ടായിരുന്നു.
സുന്ദരനെങ്കിലും, അധാർമ്മികമായ പാതകളിലൂടെ സഞ്ചരിച്ചിരുന്ന ഒരു സ്ത്രീലമ്പടനായിരുന്നു സാംബ. കൃഷ്ണന്റെ ശാപം മൂലം ലഭിച്ച കുഷ്ഠരോഗശാന്തിക്കായി ചന്ദ്രഭാഗ (ചെനാബ്) പുഴയോരത്തെ സാംബപുരത്ത് സൂര്യാരാധന ക്രമങ്ങൾ ആരംഭിച്ചതായി വിശ്വസിക്കുന്നു. മദ്ധ്യകാലഘട്ടങ്ങളിൽ നശിപ്പിക്കപ്പെട്ട മുൾത്താനിലെ സൂര്യക്ഷേത്രവും ഇദ്ദേഹം ആരംഭിച്ചതാണെന്നും ചിലയിടങ്ങളിൽ വിശ്വസിക്കപ്പെടുന്നു.
ഈ ചിത്രത്തിൽ കാണുന്ന – വലത് നിന്ന് രണ്ടാമതിരിക്കുന്ന സാംബയും, മറ്റു യാദവപ്രമുഖരുമടങ്ങുന്ന ഹൈദരബാദ് മ്യൂസിയത്തിലെ ഈ ഫലകം നാലാം (4th Cent CE) നൂറ്റാണ്ടിലെയാണ്.
ഉറവിടം: https://www.wisdomlib.org/hinduism/compilation/ എന്ന വെബ്സൈറ്റ്