47

പോർച്ചുഗീസുകാർ ഇന്ത്യയിൽ

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെല്ലാം സ്വതന്ത്രമായി 14 വർഷങ്ങൾക്കു ശേഷമാണ് ഗോവ സ്വതന്ത്രമാകുന്നത്. 1961 ഡിസംബർ 19നാണ് ഗോവ സ്വതന്ത്രമായത്. യൂറോപ്പിലെ സാമ്രാജ്യത്വ ശക്തികളിൽ ആദ്യമായി ഇന്ത്യയിലേക്കെത്തിയത് പോർച്ചുഗീസുകാരായിരുന്നു.1498 മുതൽ 1961 വരെ അവർ ഇന്ത്യയിൽ ഉണ്ടായിരുന്നു. തുടക്കത്തിൽ, സമുദ്ര വ്യാപാരത്തിൽ അവർ മുൻപന്തിയിൽ ആയിരുന്നെങ്കിലും, അധികം താമസിയാതെ ഡച്ചുക്കാരും, ബ്രിട്ടീഷുകാരും അവരെ മറികടന്നു. മറ്റു വിദേശ ശക്തികളാൽ ചുറ്റപ്പെട്ടു കിടന്നിരുന്ന ഗോവയായിരുന്നു അവരുടെ പ്രാഥമിക താവളം.എങ്കിലും കർദ്ദിനാൾ ഗ്രേഷ്യസിന്റെ പ്രശസ്ത വാക്യം പോലെ “ഗോവയിലെ കത്തോലിക്കൻ സംസ്കാരം പോർച്ചുഗീസ് അല്ല, ക്രിസ്ത്യൻ ആണ്”. പോർച്ചുഗീസുകാർ (പറങ്കികൾ) ഇന്ത്യയിൽ ഉണ്ടായിരുന്ന കാലത്തെ പ്രധാന സംഭവങ്ങൾ, വ്യക്തിത്വങ്ങൾ ആശയങ്ങൾ എന്നിവയെ സംബന്ധിച്ചാണ് ഈ ചോദ്യോത്തരി.

ശ്രീ. എം എൻ പിയേഴ്സൺ രചിച്ച-
“ദി പോർച്ചുഗീസ് ഇൻ ഇന്ത്യ” എന്ന പുസ്തകവും,
ശ്രീ. എ കെ പ്രയോൾക്കരുടെ-
“ദി ഗോവ ഇൻക്വിസിഷൻ”
എന്നീ ഗ്രന്ഥങ്ങളിൽ നിന്നുമാണ് ഈ പ്രശ്നോത്തരിയിലേക്കുള്ള വസ്തുതകൾ എടുത്തിരിക്കുന്നത്.

1498-ൽ ഇന്ത്യയിലേക്ക് എത്തിയ പ്രശസ്ത പോർച്ചുഗീസ് നാവികൻ ആരായിരുന്നു?

1508-ൽ പോർച്ചുഗീസുകാർ പിടിച്ചടക്കുന്നതിനു മുൻപ് ഗോവ ആരുടെ നിയന്ത്രണത്തിലായിരുന്നു?

1481ൽ മധ്യകാലഘട്ടത്തിലെ കത്തോലിക്കാ സഭയുടെ ഏത് പീഢന-നടപടിയാണ് ഗോവയിലെ ക്രൈസ്തവരല്ലാത്തവരെ ഭീഷണിപ്പെടുത്തിയിരുന്നത്?

ഗോവയുടെ രക്ഷകൻ അഥവാ “ഗോയെഞ്ചോ സാഹേബ്” എന്നറിയപ്പെട്ടിരുന്ന ഈശോസഭകാരനായിരുന്ന (ജസ്യൂട്ട്) വിശുദ്ധൻ ആരായിരുന്നു ?

പോർച്ചുഗീസുകാർ കേരളത്തിലെ ഏത് പുരാതന മത വിഭാഗത്തെയാണ് പീഡിപ്പിച്ചത്?

വർഷത്തിലൊരിക്കൽ ദേവി ഭഗവതി പുതിയ ഗോവയിലെ മർസെയ്ലിലെ ക്ഷേത്രത്തിൽ നിന്നും പുരാതന ഗോവയിലെ തിസ്വാടിയിലെക്ക് യാത്ര നടത്തും. ഇത് എന്തിനെ അനുസ്മരിക്കുന്നു?

1683-ൽ ഗോവയെ ഒരു പരിധി വരെ മോചിപ്പിച്ച മറാത്ത നേതാവ് ആരാണ്?

പോർച്ചുഗീസുകാർ ബ്രിട്ടീഷുകാർക്ക് സ്ത്രീധനമായി നൽകിയ ഇന്ത്യൻ നഗരം ഏതാണ്?

പോർച്ചുഗീസുകാർ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തിരുന്നതെങ്കിലും, അവർ ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത് എന്തായിരുന്നു?

ഇന്ത്യയിലെ ഏത് മുഖ്യാഹാരമാണ് പോർച്ചുഗീസുകാർ പരിചയപ്പെടുത്തിയത്?

1556ൽ, പോർച്ചുഗീസുകാർ ഗോവയിലെ ഈ കെട്ടിടത്തിലാണ് വഴിതിരിവായി മാറിയ ഒരു നൂതന സാങ്കേതികവിദ്യ സ്ഥാപിച്ചത്. എന്തായിരുന്നു ഇത്?

ഇന്ത്യയിലെ ഏത് പഴയ സാമൂഹിക ആചാരത്തെയാണ് ഇപ്പോൾ ഒരു പോർച്ചുഗീസ് പദം ഉപയോഗിച്ച് വിവരിക്കുന്നത്?

Special additional lucky draw for Malayalam language quiz – 5 books as free gift for lucky participants. Please share you details to enter lucky draw.

Privacy Policy and Terms of Service

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In