78

വിവേകാനന്ദ – സംക്രാന്തി പ്രശ്നോത്തരി

1863 ജനുവരി 12-ന് സംക്രാന്തിയുടെ അന്ന് പുലർച്ചെയാണ് സ്വാമി വിവേകാനന്ദൻ ജനിച്ചത്. സൂര്യൻറെ വടക്കോട്ടുള്ള യാത്രയുടെ ആരംഭമാണ് സംക്രാന്തി. പ്രകാശത്തിന്റെയും പ്രതീക്ഷയുടെയും ഒരു യാത്രയാണ് ഇത്. അതുപോലെതന്നെ സ്വാമി വിവേകാനന്ദൻ ഇന്ത്യക്കായി ഒരു പുതിയ ആത്മീയ യാത്ര തുടങ്ങി വെച്ചു. ഉറങ്ങിക്കിടന്നിരുന്ന ഭാരതത്തിൻറെ ആത്മാവിനെ അദ്ദേഹം ഉണർത്തി. അദ്ദേഹത്തിൻറെ പൊതുജീവിതം 12 വർഷം മാത്രമേ നീണ്ടു നിന്നുള്ളൂ എങ്കിലും അത് ലോകത്തെ തന്നെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. 1953 ൽ സ്വാമി നിഖിലാനന്ദൻ എഴുതിയ സ്വാമി വിവേകാനന്ദന്റെ ജീവചരിത്രത്തെ മുഖ്യമായും ആസ്പദമാക്കി നമുക്ക് അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ച് പഠിക്കാം.

ജനന സമയത്ത് സ്വാമി വിവേകാനന്ദന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ എന്ത് പേരാണ് നൽകിയത്?

വിവേകാനന്ദൻ്റെ ഗുരു ശ്രീരാമകൃഷ്ണൻ ആയിരുന്നു. കാളിമാതാവിൻ്റെ ഏത് ക്ഷേത്രത്തിലാണ് അദ്ദേഹം പൂജാരിയായിരുന്നത്?

വിവേകാനന്ദ സ്വാമികൾ ധ്യാനത്തിൽ മുഴുകിയിരുന്ന് ശേഷം, തന്റെ ദർശനങ്ങൾ ലോകമാസകലം പ്രചരിപ്പിക്കാൻ തീരുമാനിച്ച ‘വിവേകാനന്ദ പാറ’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

രാജസ്ഥാനിലെ ഖേത്രി എന്ന നാട്ടുരാജ്യം വിവേകാനന്ദൻ്റെ ഐതിഹ്യത്തിന് ഒരു പ്രധാന സംഭാവന നൽകി. എന്തായിരുന്നു അത്?

ഏത് നഗരത്തിൽ വെച്ച് നടന്ന ലോകസർവ്വമതസമ്മേളനത്തിലെ പ്രസംഗമാണ് വിവേകാനന്ദനെ പ്രശസ്തനാക്കിയത്?

1893ൽ ചിക്കാഗോയിൽ നടന്ന സർവ്വലോകമത സമ്മേളനത്തിൽ വിവേകാനന്ദനോടൊപ്പം സംബന്ധിച്ച വിഖ്വയാതയായ വനിത ദേശീയവാദി ആരായിരുന്നു.?

തൗസന്റ് ഐലന്റ് പാർക്കിൽ നടന്ന ആത്മീയ സമ്മേളനത്തിൽ എത്ര അമേരിക്കൻ ശിഷ്യരെയാണ് വിവേകാനന്ദൻ ഔപചാരികമായി ഉപനയിച്ചത്?

(രാമകൃഷ്ണമിഷൻ) ശ്രീരാമകൃഷ്ണമഠത്തിന്റെ കേന്ദ്രകാര്യാലയം എവിടെയാണ്?

തന്റെ വ്യക്തിജീവിതത്തിലെ സങ്കടകരമായ ഏത് സംഭവമാണ്, ഇന്ത്യൻ സമൂഹങ്ങളിലെ അസമത്വങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ വിവേകാനന്ദന് നിമിത്തമായത്?

ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടയിൽ, കപ്പലിൽ വെച്ച് ഹിന്ദുത്വത്തെ ക്രൂരമായി വിമർശിച്ച രണ്ട് ക്രിസ്തീയ മതപ്രചാരകരോടുള്ള വിവേകാനന്ദന്റെ മറുപടി എന്തായിരുന്നു?

“ദേശീയ പ്രസ്ഥാനത്തിന്റെ (സ്വാതന്ത്ര്യസമരത്തിന്റെ) ആദ്ധ്യാത്മിക പിതാവ്” എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത് ആരാണ്?

സ്വാമി വിവേകാനന്ദൻ പ്രചരിപ്പിച്ച ആശയങ്ങളിൽ ആദ്ധ്യാത്മികമായി പ്രധാനപ്പെട്ടതേതാണ്?

The Incredible History of India's Geography - Penguin Random ...

Special additional lucky draw for Malayalam language quiz – 3 books as free gift for lucky participants. Please share you details to enter lucky draw.

Privacy Policy and Terms of Service

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In