ഇന്ത്യയിലെ പരമ്പരാഗത ശീതീകരണ രീതികളിൽ പലപ്പോഴും ജനാലകൾക്കോ വാതിലുകൾക്കോ മുകളിൽ രാമച്ച-സ്ക്രീനുകൾ തൂക്കിയിരുന്നു. നനച്ച് വെക്കുമ്പോൾ, ഈ സ്ക്രീനുകൾ ബാഷ്പീകരണത്തിലൂടെ അകത്തേക്ക് വരുന്ന വായുവിനെ തണുപ്പിച്ചു. അവ തണുപ്പിക്കുക മാത്രമല്ല, മനോഹരവും പ്രകൃതിദത്തവുമായ സുഗന്ധവും നൽകുന്നു. രാമച്ച കർട്ടനുകൾ ബാഷ്പീകരണത്തിലൂടെയുള്ള തണുപ്പിക്കലിനെ ആശ്രയിക്കുന്നതിനാൽ, അവ ഈർപ്പമില്ലാത്ത അന്തരീക്ഷത്തിലാണ് ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്, വരണ്ട വടക്കേ ഇന്ത്യയിൽ വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു.
രാമച്ചവിത്തുകളോ അതിന്റെ വേരുകളിൽ നിന്ന് ഉണ്ടാക്കുന്ന രാമച്ച സിറപ്പോ ശരീരം തണുപ്പിക്കാനും ഉപയോഗിക്കുന്നു.
ഡൽഹി ചെങ്കോട്ടയിൽ, ‘ദിവാൻ-ഇ-ഖാസി’ന്റെ മധ്യഭാഗത്തുള്ള ചക്രവർത്തിയുടെ സിംഹാസനം പരസ്പരം നാല് മീറ്റർ അകലത്തിലുള്ള രണ്ട് സെറ്റ് തുറസ്സുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വേനൽക്കാലത്ത് ഈ തുറസ്സുകൾ വെള്ളം തളിച്ച പുൽപായകൾ കൊണ്ട് മൂടിയിരുന്നു, ശൈത്യകാലത്ത് കട്ടിയുള്ള പുതപ്പുകൾ തൂക്കിയിട്ടിരുന്നു.
തണുപ്പിക്കാനായി ജലകനാലുകളും, രാമച്ചകർട്ടനുകളും ഉപയോഗിച്ചിരുന്ന ഡൽഹിയിലെ മുഗൾ സിംഹാസനത്തിന്റെ മുകൾഭാഗത്തെ ചിത്രം.
അവലംബം:
(വിവരങ്ങൾ & ചിത്രം) “Passive Cooling in Mughal Buildings”; ആസിഫ് അലി,