2

മൺസൂൺ പ്രശ്നോത്തരി

അല്പം വൈകി ആണെങ്കിലും ഇതുവരെ ശക്തി കുറഞ്ഞിട്ടാണെങ്കിലും മഴക്കാലം വന്നു. വൈദിക സാഹിത്യത്തിൽ ഇന്ദ്രൻ മഴ പെയ്യിക്കുകയും വരുണ ഭഗവാൻ ജലത്തിന്റെ ദേവതയും ആണ്. ഇന്ദ്രൻ ഇപ്പോൾ സുപരിചിതനായ ഒരു ദൈവമാണെങ്കിലും വരുണൻ ഏതാണ്ട് അപ്രത്യക്ഷനായ മട്ടാണ്. വരുണന്റെ ഗുണഗണങ്ങളിൽ വേദങ്ങളിൽ നിന്ന് തുടങ്ങി അതിനുശേഷമുള്ള വേദാന്തങ്ങളിലും കാണപ്പെടുന്നു. ഈ പ്രശ്നോത്തരിയിൽ നമുക്ക് മഹാനായ വരുണ ഭഗവാനെക്കുറിച്ച് അറിയാം. നാം അവലംബിക്കുന്നത് ‘ഇന്ദ്രനും വരുണനും ഭാരതീയ പുരാണങ്ങളിൽ’ എന്ന പേരിൽ പ്രസാദനം ചെയ്ത ഡോക്ടർ ഉഷാ ചൗധരിയുടെ ഡൽഹി സർവ്വകലാശാലയിൽ സമർപ്പിച്ച പിഎച്ച്ഡി തീസിസ് ആണ്.

Q01: വരുണൻ എന്ന വാക്കിൻ്റെ അർത്ഥം ‘മൂടുന്ന ആൾ’ എന്നാണ്. വേദാന്തത്തിലെ ഏത് ചിന്താധാരയോടാണ് ഇതിന് ഏതാണ്ട് സാദൃശ്യമുള്ളത്?

Q02: സാംഖ്യ ദർശനത്തിൽ ഇന്ദ്ര വരുണ ദ്വന്ദ്വം പ്രതിഫലിക്കുന്ന ദ്വന്ദ്വമേതാണ്?

Q03: വരുണൻ ‘ഋത’ത്തിന്റെയോ, പ്രകൃതിയുടെ താളത്തിന്റെയോ സംരക്ഷകനാണ്. പ്രകൃതിയുടെ താളം നിലനിർത്തുന്ന അതേ പങ്കിനെ സൂചിപ്പിക്കുന്ന പരിചിതമായ ഹൈന്ദവ സങ്കൽപ്പം ഏതാണ്?

Q04: “രണ്ടുപേർ ഒരുമിച്ച് ഗൂഢാലോചന നടത്തുകയും, തങ്ങൾ തനിച്ചാണെന്ന് കരുതുകയും ചെയ്യുന്നിടത്തെല്ലാം, മൂന്നാമനായി രാജാവായ വരുണനുണ്ട്. അവരുടെ എല്ലാ ഗൂഢാലോചനകളും അറിയാനും, സാക്ഷ്യം വഹിക്കാനും” – ഈ സൂക്തം നിങ്ങൾക്ക് എവിടെയാണ് കണ്ടെത്താനാവുക?

Q5: ഒരു ഗുരുവും കൂടിയായിരുന്ന വരുണൻ, ഭൃഗുഋഷിക്ക്‌ വ്യാഖ്യാനിച്ചു നൽകിയ തൈത്രേയോപനിഷത്തിലെ ഒരു പ്രശസ്ത സിദ്ധാന്തം ഏതാണ്?

Q06: വിഷ്ണുവിന്റെ ഏത് നാമധേയമാണ്, പ്രപഞ്ചത്തിലെ എല്ലാ ജലാശയങ്ങളുടേയും ദേവനായ വരുണനോട് സാമ്യമുള്ളത്?

Q07: ഭഗവദ്ഗീതയിൽ കൃഷ്ണൻ നാഗങ്ങളിൽ അനന്തനായും, നിയന്ത്രണ കർത്താക്കളിൽ യമനായും തന്നെ വിശേഷിപ്പിക്കുന്നു. ആരുയിടയിലാണ് തന്നെ വരുണനായി കൃഷ്ണൻ വിശേഷിപ്പിക്കുന്നത് ?

Q08: ജലത്തിന്റെ അധിപനായി ചിത്രീകരിക്കപ്പെടുന്ന വരുണന്റെ പേരിലുള്ള വരുണ സസ്യം അഥവ നീർമരുത് ആയുർവേദത്തിൽ ഏത് അസുഖത്തിന്റെ ചികിൽസക്കായാണ് ഉപയോഗിക്കുന്നത്?

Q09: വരുണൻ അർജുനന് സമ്മാനിച്ച ആ സ്വർഗ്ഗീയ വില്ലിന്റെ പേര് എന്താണ്?

Q10: ഹിന്ദു സിന്ധികളുടെ ഏത് ദേവനാണ് വരുണന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്നത്?

Q11: പാഴ്സികളുടെ ഏത് പരമോന്നത ദേവനാണ് വരുണന്റെ ഗുണങ്ങൾ പങ്കിടുന്നത്?

Q12: പുരാതന റോമില്‍ ആരാധിക്കപ്പെട്ടിരുന്നതും, ഋഗ്വേദത്തിൽ- വരുണനോടും, ഇന്ദ്രനോടും ചേർത്ത് പരാമർശിക്കപ്പെടുന്നതുമായ ദേവനാരാണ്?

സമാപനകുറിപ്പ്:

ഹിന്ദുമതത്തിലെ വേദ, ഉപനിഷദ്, ഇതിഹാസ-പുരാണ പാരമ്പര്യങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ചിലയിടങ്ങളിൽ പണ്ഡിതന്മാർ എടുത്തുകാണിക്കുന്നുണ്ട്. എന്നാൽ വരുണന്റെ കഥ സൂചിപ്പിക്കുന്നത്- ദാർശനികവും, ദൈവശാസ്ത്രപരവുമായ ആശയങ്ങളിൽ ഒരു തുടർച്ചയുണ്ടെന്നുള്ള വസ്തുതയാണ്. വരുണൻ വൈവിധ്യമാർന്ന ഗുണങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ സവിശേഷതകളെല്ലാം ഇന്ന് പലപല പേരുകളിലും, ചട്ടക്കൂടുകളിലും നിലനിൽക്കുന്നുമുണ്ട്. വിസ്മരിക്കപ്പെട്ടുപോയ മിത്ര-വരുണ ദ്വയം ഒരു കാലഘട്ടത്തിൽ അറിയപ്പെടുന്ന മുഴുവൻ ലോകത്തെയും സ്വാധീനിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In