കിഴക്കൻ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികൾ സ്ഥലംമാറ്റി കൃഷി ചെയ്യുന്ന (ജൂം) കൃഷിരീതിയെ നിരുത്സാഹപ്പെടുത്തി. അതിൻ്റെ കൂടെ കർശനമായ വനനിയമങ്ങൾ നടപ്പിലാക്കുകയും, വനവിഭവങ്ങളുടെ വ്യാപാരം ഇടനിലക്കാർ കൈവശപ്പെടുത്തുകയും ചെയ്തു.
ഇതിനെതിരെ ആദിവാസികൾ തുടർച്ചയായ കലാപങ്ങൾക്ക് നേതൃത്വം നൽകി — കോൾ കലാപം (1831–32), സന്താൾ കലാപം (1855–56) എന്നിവയ്ക്ക് ശേഷം, ഏറ്റവും ശക്തവും നിശ്ചയദാർഢ്യമുള്ളതുമായ കലാപത്തിന് (1895–1900) നേതൃത്വം നൽകിയത് ബിർസ മുണ്ട ആയിരുന്നു. വിവിധ ആദിവാസി ഗോത്രങ്ങളിൽ നിന്നും അദ്ദേഹത്തിന് വ്യാപകമായ പിന്തുണ ലഭിച്ചു.
ബിർസയ്ക്ക് അത്ഭുതശക്തികളുണ്ടെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നു. തന്റെ ജനങ്ങളെ രക്ഷിക്കാനായി ദൈവം തന്നെ നിയോഗിച്ചിരിക്കുകയാണന്ന് ബിർസ പ്രഖ്യാപിച്ചു. ഇതോടെ അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തെ ‘ഭഗവാൻ’ (ദൈവം) എന്ന് വിളിക്കാൻ തുടങ്ങി.
മിഷനറി വിദ്യാഭ്യാസം ലഭിച്ച ആദ്യകാല ആദിവാസികളിൽ ഒരാളായിരുന്ന ബിർസ, പിന്നീട് വൈഷ്ണവമതത്തിലേക്ക് തിരിഞ്ഞു. അദ്ദേഹം ശുദ്ധിയും, ഭക്തിയും പ്രബോധിപ്പിച്ചു.
ബ്രിട്ടീഷ് രാജിനെ രാവണനായി വിശേഷിപ്പിച്ചുകൊണ്ട്, രാവണനെ പുറത്താക്കി തങ്ങളുടെ പഴയ മഹത്വം വീണ്ടെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. റാണി വിക്ടോറിയയെ രാവണന്റെ ഭാര്യയായ മണ്ഡോദരിയോടും അദ്ദേഹം ഉപമിച്ചു.
1900-ൽ കോളറ ബാധിച്ച് ബിർസ മുണ്ട അന്തരിച്ചു, അതോടെ ഈ പ്രസ്ഥാനം ക്രമേണ ക്ഷയിച്ചു.
അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ‘ബിർസൈത്’ (Birsait) എന്ന പേരിൽ സംരക്ഷിച്ചു. ചിലർ ഇതിനെ ഒരു പുതിയ മതവിശ്വാസമായി കണക്കാക്കുന്നു.
1895-ൽ ബ്രിട്ടീഷ് കസ്റ്റഡിയിലായിരുന്ന ബിർസ മുണ്ടയുടെ ചിത്രമാണ് വിക്കിമീഡിയയിൽ നിന്നും ഇവിടെ നൽകിയിരിക്കുന്നത്.