രാമായണത്തിലെ ലക്ഷ്മണൻ, മഹാഭാരതത്തിലെ ബലരാമൻ എന്നീ ശേഷനാഗത്തിന്റെ അവതാരങ്ങൾ ഏറെ പ്രശസ്തരാണ്. രാമായണത്തിൽ ശ്രീരാമന്റെ ഇളയ സഹോദരനായാണ് ശേഷനാഗം ജനിക്കുന്നത്. എന്നാൽ മഹാഭാരതത്തിൽ അദ്ദേഹം ബലരാമനായി പ്രത്യക്ഷപ്പെടുന്നു. ബലരാമന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ വായിൽ നിന്ന് ഒരു വലിയ വെള്ളപ്പാമ്പ് പുറത്തുവന്നു . കൃഷ്ണാവതാരത്തിന്റെ ജ്യേഷ്ഠനായിരുന്നു ബലരാമൻ എന്നതിനാൽ, മഥുര മേഖലയിലെ പുരാതന നാഗ രൂപങ്ങളെ പ്രാദേശികമായി ‘താവു ജി’ (ജ്യേഷ്ഠൻ) എന്നാണ് വിളിക്കുന്നത്. നാഗപഞ്ചമി പാമ്പുകളുടെ ദിനമായതിനാൽ അവയ്ക്ക് പരിക്കേൽക്കാതിരിക്കാൻ പലയിടങ്ങളിലും കർഷകർ നിലം ഉഴുതുമറിക്കാറില്ല. ബലരാമനും കലപ്പയുമായി (ഹലം) അടുത്ത ബന്ധവുമുണ്ട്.
Biswaroop Gangulyയുടെ ഈ വിക്കിമീഡിയ ചിത്രം, മഥുരയിലെ ചാർഗാവിൽ നിന്നുള്ള ബി.സി.ഇ രണ്ടാം നൂറ്റാണ്ടിലെ കുശാന കാലഘട്ടത്തിലെ നാഗ ശില്പത്തെ കാണിക്കുന്നു. ബാലരാമനും, സർപ്പ ഫണവും തമ്മിലുള്ള സാദൃശ്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ചരിത്രപുരുഷന്മാർ പോലും തങ്ങളുടെ പരമ്പര നാഗങ്ങളിൽ നിന്നാണ് തുടങ്ങുന്നതെന്ന് വിശ്വസിക്കുന്നു. പാണിനിയുടെ പ്രശസ്തമായ വ്യാകരണ ഗ്രന്ഥത്തിന് ‘മഹാഭാഷ്യം’ എന്ന വ്യാഖ്യാനം രചിച്ച പതഞ്ജലി, ശേഷനാഗത്തിന്റെ അവതാരമാണെന്നാണ് സങ്കൽപ്പം. അദ്ദേഹത്തിനായി സമർപ്പിക്കപ്പെട്ട ഒരു ‘നാഗ് കൂവാ’ (നാഗക്കിണർ) വാരണാസിയിലുണ്ട്. നാഗപഞ്ചമി നാളിൽ വ്യാകരണ പണ്ഡിതന്മാർ ചർച്ചകൾക്കായി ഇവിടെ ഒത്തുചേരുന്നു.