ഇന്ത്യയുടെ കാലാവസ്ഥാ വനിത” (Weather Woman of India) എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന അന്ന മണി, ഒരു ഭൗതികശാസ്ത്രജ്ഞയും (ഫിസിസിസ്റ്റ്) കാലാവസ്ഥാശാസ്ത്രജ്ഞയുമായിരുന്നു (മെറ്റ്രീയോളജിസ്റ്റ്). ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണശേഷിയും, പുനരുപയോഗ ഊർജമേഖലയിലെ കഴിവുകളും വികസിപ്പിക്കുന്നതിൽ അവർ അടിസ്ഥാനപരമായ സംഭാവനകൾ നൽകി.
ആദ്യകാലത്ത് സി.വി. രാമന്റെ ലബോറട്ടറിയിൽ ഗവേഷണം നടത്തിയ ശേഷം അവർ കാലാവസ്ഥാശാസ്ത്ര മേഖലയിലേക്ക് മാറി. പിന്നീട് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (India Meteorological Department) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പദവിയിലെത്തി.
അവർ Ph.D പ്രബന്ധം സമർപ്പിച്ചെങ്കിലും, Ph.D. പഠനത്തിന് നിർബന്ധമായിരുന്ന MSc. ബിരുദം ഇല്ലാതിരുന്നതിനാൽ Ph.D. ലഭിച്ചില്ല.
അന്ന മണി നൂറിലധികം കാലാവസ്ഥാ അളവുപകരണങ്ങൾ രൂപകൽപ്പന ചെയ്യുകയും, അവയുടെ മാനദണ്ഡങ്ങൾ ഏകീകരിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ കൃത്യതയ്ക്കും, തദ്ദേശീയമായി ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലൂടെ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അവർ വലിയ പ്രാധാന്യം നൽകി.
സൗരവികിരണം അളക്കുന്നതിനായി അവർ നിരീക്ഷണ കേന്ദ്രങ്ങളുടെ ഒരു ശൃംഖല സ്ഥാപിച്ചു. പിന്നീട് ഇന്ത്യയിൽ സൗരോർജവും, കാറ്റിൽ നിന്നുള്ള ഊർജവും വിലയിരുത്തുന്നതിനുള്ള അടിസ്ഥാന പ്രവർത്തനങ്ങൾക്ക് ഇത് നിർണായകമായി.
അവർ നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും, മറ്റു ഗവേഷക- ശാസ്ത്രജ്ഞരെയും പരിശീലിപ്പിക്കുകയും, അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.