33

ജന്മാഷ്ടമി ക്വിസ്

ദ്വാരക, മഥുര, വൃന്ദാവനം എന്നിവ കൃഷ്ണഭൂമിയായാണ് നമുക്കറിയാവുന്നത്. മഹാഭാരതത്തിൽ മനോഹരങ്ങളായ നിരവധി വേറേയും സ്ഥലങ്ങളുണ്ട്. കൃഷ്ണൻ ജീവിക്കുകയും, സ്നേഹിക്കുകയും, പോരാടുകയും, തന്ത്രങ്ങൾ മെനയുകയും, ഉപദേശിക്കുകയും ചെയ്ത ഇടങ്ങളിലേക്ക് ഈ ക്വിസിലൂടെ നമുക്ക് കടന്നുപോകാം. വരൂ, നമുക്ക് ‘വേണുനാദത്തിന്റെ പാതയിലൂടെ’ സഞ്ചരിക്കാം (On the Trail of the Flute).
ഈ ക്വിസിലെ ചിത്രങ്ങൾ ടൈനി ടോട്ട് പബ്ലിക്കേഷൻസ് (Tiny Tot Publications), ശാന്തി പബ്ലിക്കേഷൻസ് (Shanti Publications) എന്നിവരുടെ കൃഷ്ണനെക്കുറിച്ചുള്ള പുസ്തകങ്ങളിൽ നിന്നുള്ളവയാണ്.
ഭാഗ്യശാലികളായ 5 പേർക്ക് അർജുൻ ഭരദ്വാജിന്റെ ‘എസൻഷ്യൽ രാമായണ’ (Essential Ramayana) എന്ന മികച്ച പുസ്തകം സമ്മാനമായി ലഭിക്കും. ഇൻഡിയാത്ര ക്വിസുകളുടെ (IndiYatra Quizzes) അഞ്ചാം വർഷത്തിലേക്കുള്ള തുടക്കമാണിത്.

Q01: നവജാതശിശുവായ കൃഷ്ണനെ അർദ്ധരാത്രിയിൽ നദി കടത്തി വാ
സുദേവൻ യശോദയ്ക്കും നന്ദനും കൈമാറി. വസുദേവൻ അവനെ എവിടേക്കാണ് കൊണ്ടുപോയത്?

Q02: ഇന്ദ്രന്റെ ഏഴ് ദിവസം നീണ്ടുനിന്ന പ്രളയത്തിൽ നിന്ന് ഗോപാലകരെയും, കന്നുകാലികളെയും രക്ഷിക്കാൻ കൃഷ്ണൻ ഗോവർദ്ധന പർവ്വതം ഉയർത്തിപ്പിടിച്ചതിന്റെ ഓർമ്മയിൽ ഏത് പ്രശസ്തമായ ആഹാരവിഭവം ആണ് ഉണ്ടാക്കുന്നത്?

Q03: ഗുരു സന്ദീപനിയുടെ കീഴിൽ ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനായി ഏതു നഗരത്തിലേക്കാണ് കൃഷ്ണനും, ബാലരാമനും, ഉദ്ദവനും പോയത്?

Q04: യാദവർ തമ്മിൽ പോരാടിയതിന് ശേഷം കൃഷ്ണൻ ജീവൻ വെടിഞ്ഞ പ്രഭാസ് എതു തീരദേശനഗരത്തിനടുത്താണ്?

Q05: ഹിന്ദുക്കളും ജൈന മതവിശ്വാസികളും ഒരുപോലെ പുണ്യസ്ഥലമായി കണക്കാക്കുന്ന സ്ഥലമാണ് ഗിർനാർ മലകൾ. അവിടെ വെച്ചാണ് ഒരു രത്നമണി വീണ്ടെടുക്കാനായി കൃഷ്ണൻ ജാംബവാനുമായി 28 ദിവസത്തെ യുദ്ധം നടത്തിയത്. ഏത് രത്നമാണ് ഇത്?

Q06: ജരാസന്ധൻ വളഞ്ഞ് ആക്രമിച്ചപ്പോൾ കൃഷ്ണനും, ബലരാമനും കടൽത്തീരത്തുള്ള ഗോമന്തകം എന്ന കുന്നിലേക്ക് മാറി. ആ സ്ഥലത്തിൻ്റെ ഇപ്പോഴുള്ള പേര് എന്താണ്?

Q07: മഹാരാഷ്ട്രയിലെ ഇന്നത്തെ അമരാവതി ജില്ലയായ കുന്തിനപുരയിൽ നിന്ന് കൃഷ്ണൻ ആരെയാണ് അപഹരിച്ച് കൊണ്ടുപോയത്?

Q08: ദ്രൗപദിയുടെ സ്വയംവരം പാഞ്ചാലരാജ്യത്തിന്റെ ഏത് തലസ്ഥാനത്ത് വെച്ചായിരുന്നു?

Q09: കൃഷ്ണനും, ഭീമനും, അർജുനനും ജരാസന്ധനെ വധിക്കാൻ വേഷം മാറി പ്രവേശിച്ചത് മഗധരാജ്യത്തിന്റെ ഏത് തലസ്ഥാനത്തേക്കാണ്?

Q10: വൃന്ദാവനത്തിൽ നിന്നും ഗോകുലത്തിൽ നിന്നും വിട്ട ശേഷം, ബ്രജഭൂമിയിലെ ഒരു ഗ്രാമത്തിൽ ആണ് നന്ദഗോപർ പിന്നീട് താമസിച്ചു പോന്നത്. ശ്രീകൃഷ്ണൻ ബാല്യകാലം ചിലവഴിച്ച ആ ഗ്രാമത്തിൻ്റെ പേര് എന്തായിരുന്നു?

Q11: ഇന്ദ്രപ്രസ്ഥം പിന്നീട് നിർമ്മിക്കുന്നതിനുള്ള സ്ഥലം സജ്ജമാക്കുന്നതിനായി കൃഷ്ണനും, അർജ്ജുനനും ചേർന്ന് കത്തിച്ച വനം ഏതായിരുന്നു?

Q12: ഇവിടെ വെച്ച് കൃഷ്ണൻ നരകാസുരനെ വധിച്ചതിനാൽ ദീപാവലി അഥവാ നരകാ ചതുർദശി ആയി ആഘോഷിക്കുന്ന പ്രഗ്ജ്യോതിഷ എവിടെയാണ്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In