25

വിനായക ചതുർത്ഥി ക്വിസ്

വിഷ്ണുഭഗവാന്റെ പോലെ ഭഗവാൻ ഗണപതിയ്ക്കും പല അവതാരങ്ങളുമുണ്ടെന്ന് നിങ്ങൾക്കറിയാമോ? തന്റെ സ്നേഹനിർഭരമായ സ്വഭാവത്തിന് അനുസൃതമായി, തന്റെ അവതാരങ്ങളിൽ ഗണപതി വളരെ അപൂർവ്വമായേ ദുഷ്ടരെ നിഗ്രഹിക്കാറുള്ളൂ— അവരെ പരിവർത്തനം ചെയ്യുകയും, പൊറുക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. ഈ മഹത്തായ അവതാരങ്ങളിൽ എട്ടെണ്ണത്തിനെക്കുറിച്ച് മുദ്ഗലപുരാണം മനോഹരമായി വിവരിക്കുന്നു. അന്ധമായ അഹംഭാവം മുതൽ അടങ്ങാത്ത അത്യാഗ്രഹം വരെയുള്ള, മനുഷ്യന്റെ പ്രത്യേകമായ ചില ദുശ്ശീലങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കുവാനുള്ള ലക്ഷ്യമാണ് ഓരോ അവതാരത്തിനുമുള്ളത്. എന്നാൽ ഏത് രൂപം, ഏത് ദുശ്ശീലത്തെയാണ് ജയിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഈ വിനായക ചതുർത്ഥിയ്ക്ക്, ഈ ആകർഷകമായ കഥകളിലൂടെ നമുക്കൊരുമിച്ച് കടന്നുപോകാം! പ്രധാനമായും ശംഖാഷ്ടമി മണ്ഡലത്തിൽ നിന്നും, അമർ ചിത്ര കഥകളിൽ നിന്നും തയ്യാറാക്കിയ ഈ ക്വിസ്, അപാര ജ്ഞാനിയായ ഗണപതിയെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പരീക്ഷിക്കും. നറുക്കെടുപ്പിലെ 5 ഭാഗ്യശാലികൾക്ക് നന്ദിത കൃഷ്ണന്റെ “ശുഭകരമായ ആരംഭം – ഗണേശൻ”
(“Ganesha, The Auspicious, The Beginning” an illustrated book by Nanditha Krishna) എന്ന മനോഹരമായി ചിത്രീകരിച്ച പുസ്തകം ലഭിക്കുന്നതാണ്.

Q01: അസൂയയുടെ പ്രതീകമായ മൽസരാസുരനെ ഗണപതി തോൽപ്പിച്ച, സിംഹത്തെ വാഹനമാക്കിയ, വളഞ്ഞ തുമ്പിക്കയ്യുള്ളവൻ എന്ന് അറിയപ്പെടുന്ന ഈ അവതാരത്തിന്റെ പേരെന്താണ്?

Q02: വക്രതുണ്ഡന്റെ സഹായം തേടാൻ ദേവന്മാരെ ഉപദേശിച്ചത് ആരാണ്? മൂന്ന് തലകളും, ആറ് കൈകളും, നാല് നായ്ക്കളും, ഒരു പശുവും ഉള്ള രൂപത്തിലാണ് ഇദ്ദേഹത്തെ ചിത്രീകരിക്കുന്നത്

Q03: മദാസുരനെ (അഹങ്കാരം) ഏകദന്ത രൂപത്തിലുള്ള ഗണപതി പരാജയപ്പെടുത്തി. ഏകദന്തൻ പ്രതിനിധീകരിക്കുന്ന വേദാന്ത തത്ത്വം ഏതാണ്?

Q04: ഏത് ഋഷിയ്ക്കാണ് സനത്കുമാരൻ ബ്രഹ്മജ്ഞാനം പഠിപ്പിച്ചു നൽകിയത്?

Q05: മഹോദരനും (വലിയ വയറുള്ള ഗണേശൻ) അദ്ദേഹം കീഴടക്കുന്ന മോഹാസുരൻ (ഭ്രമം) എന്ന അസുരനും എന്തിൽ നിന്നാണ് ജനിച്ചത്?

Q06: ഗജാനനൻ ആയി അവതരിച്ച ഗണേശൻ ഏത് അസുരന്റെ ആസക്തിയാണ് നശിപ്പിച്ചത്?

Q07: വിഷ്ണുവിന്റെ ഏതു സ്ത്രീരൂപമാണ് ശിവനിൽ ആഗ്രഹം ജനിപ്പിച്ച്, ക്രോധാസുരന്റെ ജനനത്തിന് കാരണമായത്?

Q08: മയിലിന്മേൽ പായുന്ന വികടനായ ഗണേശവതാരം, പരാജയപ്പെടുത്തിയ കാമാസുരൻ (അനിയന്ത്രിതമായ ആഗ്രഹം) ജനിച്ചത് വൃന്ദയുടെയും, ആരുടേയും കൂടി മകനായാണ്?

Q09: വിഘ്നേശ്വരൻ (വിഘ്നങ്ങൾ നീക്കുന്നവൻ) മമസുരനെ മെരുക്കുന്നു. സംസ്കൃതത്തിൽ ‘മമ’ എന്നാൽ എന്താണർത്ഥം?

Q10: മഹാഭാരതത്തിൽ ബലരാമനും,
രാമായണത്തിൽ ലക്ഷ്മണനും,
വിഘ്നേശ്വരന്റെ വാഹനവും – മൂവരും – ഒരേ തത്വമാണ് അവതരിപ്പിക്കുന്നത്. ഈ വാഹനം ഏതാണ്?

Q11: അഭിമാനാസുരനെ (അഹങ്കാരാസുരൻ) – (അഹങ്കാരം അഥവാ ഗർവ്വ്) കീഴടക്കിയ ഗണേശാവതാരമായ “ധൂമ്രവർണ്ണൻ” എന്ന പേരിലെ “ധൂമ്രം” എന്നാൽ എന്താണ് അർത്ഥം?

Q12: മുദ്ഗല പുരാണമനുസരിച്ച്, ഗജമുഖാസുരനെ (കൊമ്പോട് കൂടിയ മുഖമുള്ള രാക്ഷസൻ) തോൽപ്പിച്ച ശേഷം, ഗണപതി അവനെ ഏത് രൂപത്തിലേയ്ക്കാണ് മാറ്റിയത്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In