രംഗോലി, സംസ്കൃതത്തിൽ രംഗ-വല്ലി (നിറങ്ങളുടെ വര), ധാന്യപൊടി, ചോക്ക് (chalk), പൂക്കൾ എന്നിവയുപയോഗിച്ച് വീടിന്റെ പൂമുഖത്ത് തീർക്കുന്ന സങ്കീർണ്ണമായ ഒരു കളമെഴുത്ത് ആണ്.
ചില വീടുകളിൽ ദിവസവും ധാന്യ പൊടികൾ ഉപയോഗിച്ച് രംഗോലികൾ പക്ഷികളുടെ ഭക്ഷണത്തിനായി തീർക്കുന്നു. ദീപവലിക്ക് ലക്ഷ്മി ദേവിയെ സ്വീകരിക്കുന്നതിനായി . ദേവിയുടെ കാൽപാടുകളുടെ രൂപം വരയ്ക്കും. 2 – 3 നൂറ്റാണ്ടിൽ ആദ്യമായി കാമസൂത്രത്തിലും, പിന്നീട് 6-ാം നൂറ്റാണ്ടിൽ നാരദശില്പ ശാസ്ത്രത്തിലും രംഗോലിയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. പിന്നീടുള്ള ഗ്രന്ഥങ്ങളിൽ രംഗവല്ലി, ധൂളി ചിത്രം (പൊടി കൊണ്ടുള്ള ചിത്രം) ഭൗമചിത്രം (നിലമെഴുത്ത്) എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. രംഗോലി എന്ന പേര് മഹാരാഷ്ട്രയിൽ പ്രസിദ്ധമാണെങ്കിലും, മറ്റു സ്ഥലങ്ങളിൽ സ്വന്തം പേരുകൾ വേറെ ഉണ്ടായിരുന്നു–. കോലം (തമിഴ്നാട്), അൽപന (ബംഗാൾ), മുഗ്ഗു (ആന്ധ്ര), മണ്ഡന (രാജസ്ഥാൻ), അരിപന (ബിഹാർ), സാത്തിയ (ഗുജറാത്ത്), ചൗക്ക് പുരാണ (വടക്കെ ഇന്ത്യ)
അവലംബം: https://www.britannica.com/art/rangoli