0

ശിവരാത്രി ക്വിസ്

ഇത് ഇൻഡി യാത്രയുടെ നൂറാമത് ക്വിസ്സാണ്. ശിവനെ പറ്റി ആയിര കണക്കിന് കഥകൾ അനവധി തവണ വീണ്ടും വീണ്ടും പറഞ്ഞ് കേട്ടിട്ടുണ്ട്. എങ്കിലും, ശിവരാത്രിയുടെ ഈ ദിവസം നമുക്ക് ശിവഭഗവാന്റെ മഹത്തായ കഥകളിലൂടെ ഒരു യാത്ര പോകാം. മറ്റു ദേവൻ-ദേവീമാരുടെ ഒപ്പവും, തന്റെ ഭക്തരോടൊത്തും, എതിരാളികൾക്കൊപ്പവുമുള്ള അദ്ദേഹത്തിന്റെ കഥകളിലൂടെ സഞ്ചരിക്കാം. അദ്ദേഹം എങ്ങിനെയെല്ലാം ലോകത്തെ നശിപ്പിച്ചാലും, രക്ഷിച്ചാലും, പുനരുജ്ജീവിപ്പിച്ചാലും, മനുഷ്യരെ പോലെ തന്നെ സ്നേഹത്തിനും വിധിക്കും മുൻപിൽ നിസ്സഹായനായിരുന്നു. ഇൻഡി യാത്ര സുപ്രധാനമായ നാഴിക കല്ല് പിന്നിടുന്ന ഈ അവസരത്തിൽ 20 ഭാഗ്യശാലികൾക്ക് വിക്രം സംപത് രചിച്ച “വെയ്റ്റിങ്ങ് ഫോർ ശിവ” എന്ന പുസ്തകം സമ്മാനമായി ലഭിക്കുന്നതാണ്.

01. ലിംഗോദ്ഭവ എന്ന കഥയിൽ മഹാവിഷ്ണു അനന്തമായ തൂണിന്റെ ആരംഭം അന്വേഷിച്ചു പോയത് ഏത് അവതാരമെടുത്താണ്?

02. ശിവതാണ്ഡവത്തിന് പ്രേരിപ്പിച്ച സതിയുടെ ആത്മാഹുതി നടന്ന “കൻകൽ” എന്ന സ്ഥലം ഏത് തീർത്ഥാടന കേന്ദ്രത്തിന് അടുത്താണ്?

03. ആരെയാണ് ശിവൻ വധിക്കുകയും, പാർവതിയുമായുള്ള തന്റെ വിവാഹത്തിനു ശേഷം പുനരുജ്ജീവിപ്പിക്കുകയും ചെയ്തത്?

04. ഒരു ദ്വന്ദ്വയുദ്ധത്തിന് ശേഷം ഏതു യോദ്ധാവിനാണ് ശിവൻ തന്റെ വിശേഷപ്പെട്ട പാശുപതാസ്ത്രം സമ്മാനിച്ചത് ?

05. നടരാജനായ ശിവനാൽ ചവിട്ടിമെതിക്കപ്പെട്ട അപസ്മാര എന്ന അസുരൻ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്?

06. ത്രിപുരാന്തകൻ എന്നത് ശിവന്റെ പേരാണ്. ബ്രഹ്മാവിനെ സാരഥിയായും, വിഷ്ണുവിനെ അസ്ത്രമായും ഉപയോഗിച്ച് അദ്ദേഹം മൂന്ന് നഗരങ്ങൾ നശിപ്പിച്ചു. മൂന്ന് നഗരങ്ങളുടെ വരം ലഭിച്ച അസുരൻ ആരാണ്?

07. തന്റെ ഭക്തനായ, അനുയായിയായ ബാണാസുരനെ സംരക്ഷിക്കാൻ, ശിവൻ മറ്റൊരു പ്രിയപ്പെട്ട ദേവനുമായി യുദ്ധം ചെയ്യുന്നു. ആരാണ് ഈ എതിരാളി?

08. ശിവൻ പോലും കടന്നുപോകേണ്ടി വരുന്ന ജ്യോതിഷപരമായി പ്രശ്നകാലഘട്ടമായ ഏഴരശനി ഏത് ശക്തിയുടെ നിയന്ത്രണത്തിലാണ് നിലകൊള്ളുന്നത്?

09. പ്രപഞ്ചത്തിൻ്റെ തകർച്ചയിൽ നിന്നും, അവിമുക്ത നഗരത്തെ തന്റെ ത്രിശൂലം ഉപയോഗിച്ച് ശിവൻ രക്ഷിക്കുന്നു. ഈ പേരിൽ അറിയപ്പെടുന്ന വിശുദ്ധ നഗരം ഏതാണ്?

10. ശക്തിയില്ലാതെയും ലോകത്തിന് നിലനിൽക്കാമെന്ന ശിവന്റെ അവകാശവാദത്തിനുള്ള മറുപടിയായി പാർവതി സ്വീകരിച്ച, ജീവിതത്തെ സ്വയം നിലനിർത്തുന്ന രൂപം ഏതായിരുന്നു.

11. ശിവന്റെയും പാർവതിയുടെയും പുത്രനായിരുന്നു അന്തകാസുരൻ. വിഷ്ണുവിന്റെ വരാഹാവതാരത്താൽ വധിക്കപ്പെട്ട അന്തകാസുരന്റെ വളർത്തച്ഛൻ ആരായിരുന്നു?

12. ബാല്യത്തിൽ തന്നെ മരിക്കാൻ വിധിക്കപ്പെട്ട തന്റെ ഒരു ഭക്തനെ രക്ഷിക്കാനായി, ലിംഗത്തിൽ നിന്ന് ഉയർന്നുവന്നതിനാൽ ശിവന് കലാന്തകൻ എന്ന് പേരും കൂടി ലഭിച്ചു. ആരായിരുന്നു ആ പ്രശസ്ത ഭക്തൻ?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In