9

അഹില്യഭായിയുടെ പാരമ്പര്യം

300 വർഷം മുമ്പ് മെയ് 31 ന് ആയിരുന്നു അഹല്യാഭായ് ഹോൾക്കരുടെ ജനനം. 50 വർഷം വരെ ഹോൽക്കർ വംശത്തിന്റെ രാജമാത ആയിരുന്ന അവർ ഒരുപക്ഷേ ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ രാജ്ഞി ആയിരിക്കാം. ഈ 12 ചോദ്യ ക്വിസ്സിലൂടെ നമ്മുക്ക് അഹല്യാഭായ് ജീവിതവും വിജയങ്ങളും ദുരന്തങ്ങളും അറിയാം.
ആരാണ് അഹല്യാഭായയെ ഒരു രാജ്ഞിയായി രൂപീകരിച്ചത്? എവിടെ നിന്നാണ് അവർ ഭരിച്ചത്? ആരാണ് അവരെ തത്ത്വചിന്തക രാണി എന്ന് വിശേഷിപ്പിച്ചത്? ഏത് വിമാനത്താവളമാണ് അവരുടെ പേരിൽ അറിയപ്പെടുന്നത്?
5 ഭാഗ്യശാലികൾക്ക് ഡോ. ഉദയ് കുൽകർണി എഴുതിയ “ദി മറാത്താ സെഞ്ചുറി” എന്ന പുസ്തകം ലഭിക്കും.

പൂണെ നഗരത്തിനടുത്തുള്ള ഏത് പട്ടണമാണ് അഹല്യനഗർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടത്? അതിനടുത്തായിരുന്നു അഹല്യാഭായിയുടെ ജനനം.

സുപ്രസിദ്ധ മറാഠ നേതാവ് മൽഹർ റാവ് ഹോൾക്കർ, അഹല്യാഭായിയുടെ രാജ്മാത ആയിട്ടുള്ള സ്വഭാവ രൂപീകരണത്തിൽ വളരെ വലിയ പങ്ക് വഹിച്ച വ്യക്തിയാണ്. യഥാർഥത്തിൽ, ഇദ്ദേഹം അഹല്യാഭായിയുടെ ആരായിരുന്നു?

അഹല്യാഭായിയുടെ ഭരണത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു?

ഇന്ത്യയിലെ ഏത് നഗരത്തിലാണ് അഹല്യാഭായിയുടെ നാമധേയത്തിലുള്ള വിമാനത്താവളം ഉള്ളത്?

അഹല്യാഭായിയുടെ കാലശേഷം ആരാണ് മഹത്തായ ഹോൾക്കർ പാരമ്പര്യം തുടർന്നത്?

മാഹേഷ്വർ നഗരത്തിൽ വെച്ച് അഹല്യാഭായി ആരംഭിച്ച ഒരു വസ്തുവിന്റെ ഉല്പാദനം ഇന്നും പ്രശസ്തമാണ്. ഏതാണ് ആ വസ്തു?

ഏത് പ്രശസ്തമായ ജ്യോതിർലിംഗ ശിവ ക്ഷേത്രത്തിന്റെ നവീകരണമാണ് അഹല്യാഭായി നടത്തിയത്? നവീകരിച്ച കോംപ്ലക്സ്സിൽ അഹല്യാഭായിയുടെ ഒരു മൂർത്തി അടുത്തിടെ സ്ഥാപിച്ചിരുന്നു.

അഹല്യാഭായിയുടെ തറവാട്ടിലെ മിക്ക സ്ത്രീകളും സതി അനുഷ്ഠിച്ചിരുന്നു. ആരാണ് അഹല്യാഭായിയെ അതിൽ നിന്നും പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിച്ചത്?

അഹല്യാഭായി ഒരു യോദ്ധാവ് കൂടിയായിരുന്നു. അവർ അപ്രതീക്ഷിതവും ആയാസകരവുമായ ഒരു ശത്രുവുമായി യുദ്ധം ചെയ്യേണ്ടിവന്നിരുന്നു. ആരായിരുന്നു ആ ശത്രു?

അഹല്യാ ഒരു തത്വജ്ഞാനിയായിരുന്ന രാജ്ഞി ആയിരുന്നു എന്നും അവരുടെ ഭരണകാലം നല്ല സർക്കാരിന്റെയും സമഗ്രമായ ക്രമ മുറകളുടേയും കാലമായിരുന്നു എന്നും തന്റെ പുസ്തകത്തിൽ വിവരിച്ചെഴുതിയ ആധുനിക ഇന്ത്യൻ നേതാവാരാണ്?

മറാഠന്മാർ പൊതുവിലും അഹല്യാഭായി പ്രേതയേകിച്ചും പുനരുദ്ധാരണം ചെയ്ത ഹിന്ദുമതത്തിന്റെ വശം ഏതായിരുന്നു?

തീർത്ഥാടന കേന്ദ്രങ്ങളിലെ ഏത് വിഭാഗത്തിനെയാണ് അഹല്യാഭായി അടിസ്ഥാന സൌകര്യങ്ങള്ക്കും, ഔദാര്യ പ്രവർത്തനങ്ങൾ ക്കും വേണ്ടി തിരഞ്ഞെടുത്തത്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In