42

നാഗപഞ്ചമിയെ കുറിച്ചുള്ള പ്രശ്നോത്തരി

ഇന്നത്തെ പ്രത്യേക നാഗപഞ്ചമി ക്വിസിലേക്ക് സ്വാഗതം! യജുർവേദത്തിലെ ഹൃദയസ്പർശിയായ പ്രതിപാദനങ്ങൾ മുതൽ കേരളത്തിലെയും, ഹിമാലയത്തിലെയും സജീവമായ പ്രാദേശിക ഉത്സവങ്ങൾ വരെ, ഉൾപ്പെടുന്ന ഇന്ത്യയിലെ സർപ്പാരാധനകളുടെ പുരാതന വേരുകളും, സാംസ്കാരിക പ്രതീകാത്മകതയും, നിലനിന്നുപോന്ന പാരമ്പര്യങ്ങളും ഇതിലൂടെ കണ്ടെത്താം. കാലാതീതമായ ഇത്തരം പാരമ്പര്യങ്ങളെക്കുറിച്ചുള്ള അറിവ് പരീക്ഷിക്കാം, മുഴുവനായും ഈ വിഷയത്തെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്ന G. രവീന്ദ്രൻ നായരുടെ ഒരു ലഘുലേഖയിൽ നിന്ന് ഉൾക്കാഴ്ചകൾ നേടാം.

Q01: പ്രപഞ്ചത്തിൻ്റെ ഭാരം വഹിക്കുന്നു എന്ന് പറയപ്പെടുന്ന നാഗം ഏതാണ്?

Q02:
മഹാദേവൻ്റെ കഴുത്തിന് ചുറ്റുമുള്ള നാഗം ഏതാണ്?

Q03: മഹാഭാരതത്തിൽ ഏതു ഉഗ്ര സർപ്പമാണ് പരീക്ഷിതിനെ ദംശിച്ചത്? അതിന്റെ പക പല തലമുറകളോളം പാണ്ഡവരെ പിന്തുടർന്നു.

Q04: കൃഷ്ണനേയും, ഒരു വലിയ നാഗത്തേയും കുറിച്ച് നമുക്കെല്ലാവർക്കും അറിയുന്ന ഹരിവംശത്തിലെ ആ കഥ ഏതാണ്?

Q05: ലളിതാദിത്യൻ തന്റെ വംശപരമ്പരയെ ദിവ്യസർപ്പമായ കർക്കോടകനിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടു. അദ്ദേഹം ഏത് പ്രദേശത്താണ് ഭരിച്ചിരുന്നത്?

Q06: ബംഗാളിൽ പ്രചാരത്തിലുണ്ടായിരുന്ന സർപ്പദേവതയുടെ പേര് എന്താണ്?

Q07: രാമായണത്തിൽ ലക്ഷ്മണൻ ശേഷനാഗത്തിന്റെ അവതാരമായിരുന്നു. മഹാഭാരതത്തിൽ ആരായിരുന്നു ശേഷനാഗം?

Q08: പരശുരാമൻ സമുദ്രത്തിൽ നിന്ന് വീണ്ടെടുക്കുകയും, തീരപ്രദേശം നാഗരാജാവ് ലവണമുക്തമാക്കുകയും (ഉപ്പുരസം മാറ്റുകയും) ചെയ്ത സംസ്ഥാനം ഏതാണ്?

Q09: ആലപ്പുഴയ്ക്ക് തൊട്ടു തെക്ക് ഭാഗത്തായുള്ള സുപ്രസിദ്ധ സർപ്പ ക്ഷേത്രമായ മണ്ണാറശാല ക്ഷേത്രത്തിന്റെ അസാധാരണമായ സവിശേഷത എന്താണ്?

Q10: നമ്മുടെ ചില നഗരങ്ങളുടെ പേര് ‘നാഗ്’ എന്ന് തുടങ്ങുന്നത് സാധാരണയാണെങ്കിലും, ഏത് നഗരത്തിന്റെ ചിഹ്നത്തിലാണ് നാഗം (സർപ്പം) ഉള്ളത്?

Q11: അക്ഷരാർത്ഥത്തിൽ തന്നെ “സര്‍പ്പ ക്ഷേത്രം” എന്നർത്ഥം വരുന്ന പേരുള്ള തമിഴ്നാട്ടിലെ പട്ടണമേതാണ്?

Q12: ഖജ്ജീ (ഹിമാചൽ) നാഗ ക്ഷേത്രത്തിൽ. നാഗരാജനോടൊപ്പം ഹിമാചലിലെ ഖജ്ജ്യാറിൽ താമസിച്ചിരുന്നുവെന്ന് വിശ്വാസിക്കപ്പെടുന്ന – ആരാധിക്കപ്പെടുന്ന ഭീമന്റെ ഭാര്യ ആരാണ്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In