മഹാഭാരതത്തിൽ നരകാസുരനെ പ്രഗ്ജ്യോതിഷ്പുരയുടെ (പ്രഗ് = കിഴക്ക്, ജ്യോതിഷ് =പഠനം, പുര = നഗരം) രാജാവായാണ് കാണിക്കുന്നത്. ചില പണ്ഡിതർ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ രാജതരംഗിണി ആയി ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും, കാശ്മീരിന്റെ ആധികാരിക ചരിത്രത്തിൽ ഇത് അസ്സമിൽ തന്നെയാണെന്ന് ഉറപ്പിക്കുന്നു. 13th നൂറ്റാണ്ടിലെ അഹോം രാജവംശത്തിന് മുൻപുള്ള 3 വംശങ്ങൾ – ബർമ്മന്മാർ (350 – 650CE), മ്ലേച്ചൻമാർ അഥവാ സലസ്തംഭന്മാർ (655 – 900CE), പല്ലാസ് (900-1100CE) നരകാസുരന്റെ പൈതൃകം അവകാശപ്പെടുന്നു. പിന്നീട് 600 വർഷങ്ങൾ ഭരിച്ച അഹോം വംശമാണ് ഇപ്പഴുള്ള പേര് നൽകിയത്. പുരാണങ്ങളിലും, അർത്ഥശാസ്ത്രത്തിലും പലപ്പോഴും ഈ പ്രദേശത്തെ കാമരൂപ എന്നാണ് വിളിക്കുന്നത്. തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ബർമ്മന്മാരുടെ തലസ്ഥാനം ഇതായിരുന്നെന്ന് കരുതപ്പെടുന്നു. കാലക്രമേണ പ്രഗ്ജ്യോതിഷ്പുര, കാമരൂപ, അസ്സം – എല്ലാം ഒന്നായി തീർന്നു.
നേപ്പാളിൽ നിന്നുമുള്ള, ഭാഗവതത്തിന്റെ 18th നൂറ്റാണ്ടിലെ ഒരു പുസ്തകതാളിൽ നിന്നുള്ള പ്രഗ്ജ്യോതിഷപുരയുടെ വിക്കിമീഡിയ ചിത്രമാണിത്.
കടപ്പാട്: Nirode Baruah, പ്രഗ്ജ്യോതിഷ്പുര – ആദികാല അസ്സമിന്റെ തലസ്ഥാനം, JSTOR