10

ഇന്ത്യൻ എഞ്ചിനീയറിങ്ങ് ക്വിസ്

സെപ്റ്റംബർ പതിനേഴ് – വിശ്വകർമ്മാവിന്റെ ദിനമാണ്. ഋഗ്വേദത്തിലാണ് യന്ത്രശാസ്ത്രത്തിന്റെ (എഞ്ചിനീയറിങ്ങ്) ദേവനായി ആവിർഭവിച്ച വിശ്വകർമ്മാവിനെ ആദ്യമായി ആദരിക്കുന്നത്.ആധുനിക കാലഘട്ടത്തിൽ ഈ പാരമ്പര്യത്തെ പുനർജ്ജീവിപ്പിച്ച വിശ്വേശരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ പതിനഞ്ചാം തിയതി എഞ്ചിനീയർമാരുടെ ദിനമായി ആഘോഷിക്കുന്നു.

ലോഹസംസ്കരണശാസ്ത്രം (Metallurgy), ജലസേചനം (Irrigation), റോഡ് നിർമ്മാണം എന്നീ മേഘലകളിൽ ഇന്ത്യൻ സംസ്കാരത്തിലെ ചില അനന്യമായ നേട്ടങ്ങളും വിജയങ്ങളും നമുക്കാഘോഷിക്കാം. www.IndiYatra.in വെബ്സൈറ്റിലെ നേരത്തേയുള്ള “ഭാരതീയ സാങ്കേതികവിദ്യകൾ” എന്ന ക്വിസ്സിന്റെ മറ്റൊരു പകർപ്പായും ഈ ക്വിസ്സിനെ സമീപിക്കാവുന്നതാണ്. ഇതിൽ പങ്കെടുക്കുന്ന അഞ്ച് ഭാഗ്യശാലികൾക്ക് Bibek Debroy രചിച്ച “ഭഗവദ്ഗീത” എന്ന പുസ്തകം ലഭിക്കുന്നതാണ്.

എഞ്ചിനീയർമാരുടെ ദിനമായി ആചരിക്കുന്നത് മോക്ഷഗുണ്ടം വിശ്വേശരയ്യയുടെ ജന്മദിനമാണ്. കർണ്ണാടകയ്ക്കും തമിഴ്നാടിനും വെള്ളം നൽകുന്ന ഏത് വലിയ അണക്കെട്ടാണ് ഇദ്ദേഹം പണിതുയർത്തിയത്?

ശിവഗലായ് എന്ന സ്ഥലത്ത് നടത്തിയ പുരാവസ്തുഗവേഷണങ്ങളിൽ, അവിടെ 5000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇരുമ്പ് ഉരുക്കിയെടുക്കുമായിരുന്നു എന്ന് തെളിയിക്കുന്നു. ശിവഗലായ് ഇപ്പോഴുഴുളള ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?

ഒരുപക്ഷെ CE ഒന്നാം നൂറ്റാണ്ടിൽ പണിത “കല്ലണൈ” അണക്കെട്ടാവും ഇന്ത്യയിലെ ഇപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും പഴയ അണക്കെട്ട്. ഏത് രാജവംശമാണ് ഈ അണക്കെട്ട് പണിതത്?

പാറ്റ്ന മ്യൂസിയത്തിലെ പ്രശസ്തമായ ദീദാർഗഞ്ജ് യക്ഷിയുടെ കൽപ്രതിമയിലുള്ള തേച്ചു മിനുക്കിയ രീതിയിലാണ് ഈ രാജവംശകാലത്തുള്ള മിക്കവാറും കൊത്തുപണികളും. ഏതാണീ രാജവംശം?

ഇന്ത്യൻ സൗന്ദര്യശാസ്ത്രം നാഗരികാവശ്യങ്ങൾക്ക് അനുസൃതമാവുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളിലൊന്നാണ് പടികിണറുകൾ. എവിടെയാണ് “റാണി കി വാവ്” അഥവാ “രാജ്ഞിയുടെ പടികിണർ” സ്ഥിതിചെയ്യുന്നത്?

അത്ര പ്രശസ്തരല്ലാത്ത ഒരു ദക്ഷിണേന്ത്യൻ രാജവംശമാണ് വ്യതിരിക്തമായ രീതിയിൽ ഗ്രാനൈറ്റ് പോലുള്ള കല്ലുകൾ കൊണ്ട് നക്ഷത്രാകൃതിയിലുള്ള ക്ഷേത്രങ്ങളും, അവിടെ മനോഹരങ്ങളായ കൊത്തുപണികളും തീർത്തത്. ഏത് രാജവംശമാണ് ഇവയെല്ലാം പണിതുയർത്തിയത്?

ഹംപിയിലെ വിത്തൽ ക്ഷേത്രത്തിലുളള അതിസങ്കീർണ്ണമായ ശബ്ദശാസ്ത്ര സംബന്ധിച്ച പ്രത്യേക സവിശേഷത എന്താണ്?

മദ്ധ്യ കാലഘട്ടത്തിലെ ഏത് സുൽത്താനാണ് ഗംഗാ – യമുന സമതലത്തിലൂടെ ജലസേചനത്തിനായി അനേകം കനാലുകൾ നിർമ്മിച്ചത്?

ഷേർ ഷാ സൂരി നിർമ്മിച്ച സുപ്രസിദ്ധ ഗ്രാന്റ് ട്രങ്ക് റോഡ് ഏത് രണ്ട് പട്ടണങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?

“നംദാങ് സില സാകു” എന്നത് ഒരൊറ്റ ഉറച്ച പാറയിൽ നിന്ന് വെട്ടിയുണ്ടാക്കിയ ഒരു റോഡ് പാലമാണ്. അത് എവിടെ കണ്ടെത്താനാകും?

യുനെസ്‌കോ പൈതൃക സൈറ്റായ ഈ കെട്ടിടത്തിൽ വെഞ്ചൂറി ഇഫക്റ്റ് ആണ് തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്, അതിൻ്റെ പ്രസിദ്ധമായ കാഴ്ച അതിൻ്റെ പിൻഭാഗത്താണ്. ഏതാണ് ഈ കെട്ടിടം?

കേരളത്തിലെ ആറന്മുളയിൽ, ഗ്ലാസ് ഉപയോഗിക്കാതെ കണ്ണാടി നിർമ്മിക്കുന്ന – ജിഐ ടാഗ് ചെയ്ത ഒരു സാങ്കേതിക വിദ്യയ്ക്ക് പേരുകേട്ടതാണ്. എന്താണ് ഇതിന് ഉപയോഗിക്കുന്നത്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In