“ഞാനോ, നിയോ, ഈ ആളുകളോ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. ഇനി മേൽ നമ്മളെല്ലാവരും ഉണ്ടാകാതിരിക്കുകയുമില്ല.
രണ്ടും പതിമൂന്നും അദ്ധ്യായങ്ങളിലെ നിരവധി ശ്ലോകങ്ങളിലൂടെ ശരീരത്തിൽ നിന്നും വ്യത്യസ്തമാണ് ആത്മാവ് എന്ന് കൃഷ്ണൻ അർജുനനെ പഠിപ്പിക്കുന്നു. എല്ലാ ജീവജാലങ്ങളിലും, മനുഷ്യരിലും, മൃഗങ്ങളിലും, ചെടികളിലും ആത്മാവ് ഉണ്ട്. ആത്മാവ് ശാശ്വതവും, നാശമില്ലാത്തതുമാണ്.
2-ാം അദ്ധ്യായത്തിലെ 23-ാം ശ്ലോകത്തിൽ കൃഷ്ണൻ പറയുന്നു,
“ആയുധങ്ങൾക്ക് മുറിവേൽപ്പിക്കുവാനോ, അഗ്നിക്ക് ദഹിപ്പിക്കുവാനോ,
വെള്ളത്തിന് നനയ്ക്കുവാനോ,
കാറ്റിന് ഉണക്കുവാനോ സാധിക്കുന്ന ഒന്നല്ല ആത്മാവ്”
ശരീരം മരിച്ച് കുഴിച്ചിടുകയോ, ദഹിപ്പിക്കുകയോ ചെയ്യുമ്പോൾ ആത്മാവ് ഇല്ലാതാകുന്നില്ല. പഴയ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതുപോലെ മരണത്തിൽ ഉപേക്ഷിക്കപ്പെടുന്നത് ശരീരമാണ്. അതിനാൽ മരണത്തിൽ ദുഃഖിക്കുന്നത് വിഡ്ഢിത്തമാണ്.
വരാനിരിക്കുന്ന യുദ്ധത്തിൽ അനിവാര്യമായ മരണങ്ങളെ ഓർത്ത് ദുഃഖിക്കുന്നത് ഒഴിവാക്കാൻ ആത്മാവെന്ന ആശയം മനസ്സിലാക്കേണ്ടത് അർജുനന് അവശ്യമായിരുന്നു.
ശ്ലോകം 2: 12