29

മുഖ്യ ഉപനിഷത്തുക്കളെ കുറിച്ചുള്ള പ്രശ്നോത്തരി

ഉപനിഷത്തുകൾ വേദാന്തങ്ങളാണ് – ഇന്ത്യൻ തത്വദർശനങ്ങളുടെ ഉറവിടം തന്നെയാണ്. പണ്ടത്തെ ഗുരു-ശിഷ്യ ബന്ധത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഉപനിഷത്തുകൾ. ഈ വാക്കിന്റെ വാച്യാർത്ഥം തന്നെ ഗുരുവിന്റെ അരികിൽ (ഉപ) താഴെ (നി) ഇരിക്കുക (ഷത്) എന്നാണ്. മുഖ്യ ഉപനിഷത്തുകൾ പത്തെണ്ണം ആണ് (അല്ലെങ്കില് 13). ഗുരുവര്യന്മാരായ ശങ്കരനും രാമാനുജനും വ്യാഖ്യാനിച്ച് നല്കിയിട്ടുള്ളതുമാണീ മുഖ്യ ഉപനിഷത്തുകൾ.

എങ്ങനെയാണ് മുഖ്യ ഉപനിഷത്തുകൾ പരമാർത്ഥത്തിന്റെ (ഉണ്മയുടെ) സ്വാഭാവഗുണങ്ങളെ കുറിച്ച് വിശദീകരിക്കുന്നത് എന്നു നമുക്ക് ഈ പ്രശ്നോത്തരിയിലൂടെ മനസിലാക്കാൻ ശ്രമിക്കാം. (ബ്രഹ്മ സത്യം ജഗത് മിഥ്യ). അവസാനത്തെ രണ്ട് ചോദ്യങ്ങൾ ഏറ്റവും പുരാതനമായ ഉപനിഷത്തുകളിൽ നിന്നാണെങ്കിലും, ബാക്കി ചോദ്യങ്ങളുടെ ക്രമനമ്പറുകൾ അതാത് ഉപനിഷത്തുകളുടെ ക്രമം സൂചിപ്പിക്കുന്നതാണ്.

തനിക്ക് MPhil ബിരുദം ലഭിക്കുന്നതിന് വേണ്ടി, ഉപനിഷത്തുകളിൽ പണ്ഡിതയായ ശ്രീമതി ഗീത കുൽകർണി അവതരിപ്പിച്ച പ്രബന്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രശ്നോത്തരി തയ്യാറാക്കിയിരിക്കുന്നത്., കൂടെ വേറെ ചില സ്രോതസ്സുകളും ഉണ്ട്. അവരോടുള്ള കൃതാർത്ഥതയും നന്ദിയും പ്രകാശിപ്പിക്കുന്നു. ഈ വിജ്ഞാനസാഗരത്തിലെ പൈതങ്ങളായ നമുക്ക് ഇവിടെ പറ്റുന്ന ചില അബദ്ധങ്ങൾ നമ്മുടേത് മാത്രമാണ്.

Maniam Selvan Picture – Guru Sishya tradition in the background of Dakshnimoorthy

നമ്മുടെ മനഃസ്ഥിതി ശരിയാണെങ്കിൽ കർമ്മഫലം നമ്മളനുഭവിക്കില്ല എന്ന് ഇഷോപനിഷത് നമ്മളെ പഠിപ്പിക്കുന്നുണ്ട്. വേറെ ഏത് വേദഗ്രന്ഥമാണ് നമ്മളെ ഇങ്ങനെ പഠിപ്പിക്കുന്നത്?

കേനോപനിഷത്ത്തിലെ അന്വേഷണത്വരയോടു കൂടിയ ആദ്യ ശ്ലോകത്തിൽ നിന്നാണ് ഈ പേര് ഇതിന് കിട്ടിയത്. കേന എന്ന വാക്കിന്റെ അർത്ഥം എന്താണ്?

കഠോപനിഷത്തിൽ പഞ്ചേന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിശക്തിയും, നമ്മളും (സ്വയം) തമ്മിൽ ഉള്ള ബന്ധം വിവരിക്കാനുപയോഗിക്കുന്ന ഉദാഹരണം എന്താണ്?

ഹിന്ദുമതാചാരങ്ങളിൽ ആധാരശിലയായി നില്ക്കുന്ന ഏത് മന്ത്രോച്ചാരണത്തിന്റെ പ്രാധാന്യമാണ് പ്രശ്നോപാനിഷത്ത് സ്ഥാപിച്ചെടുക്കുന്നത്?

നമ്മുടെ (ഇന്ത്യയുടെ) ദേശീയ മുദ്രാവാക്യം ആയി എടുത്തിരിക്കുന്നത് മുണ്ഡകോപനിഷത്തിൽ നിന്നുള്ള ഏത് വാക്യമാണ്?

ഉണർന്നിരിക്കുന്ന അവസ്ഥയേക്കാളും , സ്വപ്നാവസ്ഥയേക്കാളും, സുഷുപതിയേക്കാളും മികച്ചതെന്ന്, മണ്ഡൂക്യോപനിഷത് വിവരിക്കുന്ന പരമോന്നത യാഥാർഥ്യം – ആ അവസ്ഥയേ വിശേഷിപ്പിക്കുന്നതെങ്ങനെയാണ്?

തൈത്തരീയോപനിഷത്ത് പ്രകാരം മനുഷ്യന്റെ സ്വഭാവത്തിൽ എത്ര കവചങ്ങൾ (പ്രഭാവ തലങ്ങൾ) ഉണ്ട്?

ചിലപ്പോൾ, എഴുതിയ ആളെ കുറിച്ചുള്ള പശ്ചാത്തലത്തേ കുറിച്ച് സൂചിപ്പിച്ചു കൊണ്ട്, ഐത്രേയോപനിഷത് ആരെഴുതിയ വിശുദ്ധ ഗ്രന്ഥമെന്നാണ് അറിയപ്പെടുന്നത്?

ഛന്ദോഗ്യോപനിഷത്തിൽ ഹരീദ്രുമത ഗൌതമ ഋഷി ആരുടെ മകനെയാണ് ശിഷ്യനായി സ്വീകരിക്കുന്നത്?

ബൃഹദാരണ്യകോപനിഷത്ത് “അതുമല്ല ഇതുമല്ല” എന്നൊരു നിഷേധരൂപം പരമോന്നതമായ യാഥാർഥ്യം മനുഷ്യബുദ്ധിയാലൊരിക്കലും പൂർണമായി മനസ്സിലാക്കാനാവില്ല എന്ന് സ്ഥാപിക്കാനുപയോഗിക്കുന്നുണ്ട് . ഈ സിദ്ധാന്തം സാധാരണയായി അറിയപ്പെടുന്നത് എങ്ങനെയാണ്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In