20

ശങ്കരജയന്തി പ്രശ്നോത്തരി

ഇന്ന് അതായത് 21 ഏപ്രിൽ 2026 ശങ്കരജയന്തി ആണ്. ശങ്കരാചാര്യർ ഒരു പാട് നിരൂപണങ്ങളും തനതായ വേദാന്തവും എണ്ണിയാൽ ഒടുങ്ങാത്ത സ്തോത്രങ്ങളും കാഴ്ച വെച്ചിട്ടുണ്ട്. പുരാതന ഗ്രന്ഥങ്ങളുടെ കലവറയിൽ ഉള്ള മറ്റൊരു ഗ്രന്ഥാലയം ആണ് അദ്ദേഹത്തിൻ്റെ കൃതികൾ. സ്വാമി ചിന്മയാനന്ദൻ പറഞ്ഞത്പ്രകാരം എല്ലാ മതങ്ങൾക്കും ഒരു വിശുദ്ധ ഗ്രന്ഥം ഉണ്ടാകും. ഹിന്ദുമതത്തിൽ ഞാൻ പറയുന്നു , എൻ്റെ ഗ്രന്ഥാലയത്തിലേക്ക് സ്വാഗതം.
ഈ പ്രശ്നോത്തരിയിൽ ഞങൾ നിങ്ങളെ ഹിന്ദുമതത്തിലെ 12 അവശ്യ പുസ്തകങ്ങളിലൂടെ കൊണ്ടുപോകുന്നു. മഹാസാഗരത്തിലെ ഒരു തുള്ളി മാത്രം.
ഇവിടെ അവലംബിച്ചിരിക്കുന്നത് രണ്ട് സുന്ദരങ്ങളായ കൃതികളെയാണ്. ശതാവദനി R ഗണേഷ് എഴുതി ഹരി രവികുമാർ മൊഴിമാറ്റം ചെയ്ത “The Essential Sanatana Dharma” enna പുസ്തകവും Ami Ganatra എഴുതിയ “Why are we like this only, a guide to Hindu Shastras” എന്ന കൃതിയും.

ലോകത്തിലെ ഏറ്റവും പുരാതനമായ മതഗ്രന്ഥങ്ങളാണ് വേദങ്ങൾ. ആരാണ് അവയെ ക്രോഡീകരിച്ചത്?

2500 വർഷങ്ങൾക്കു മുൻപ് പാണിനി ക്രോഡീകരിച്ചതാണ് സംസ്കൃത വ്യാകരണം. ഈ ഗ്രന്ഥത്തിൻ്റെ പേരെന്താണ്?

ഗായത്രി മന്ത്രം സൂര്യനോടുള്ള പ്രാർത്ഥന ആണ്. ഗായത്രീമന്ത്രം എന്നതിലെ ഗായത്രി എന്ന പദം കൊണ്ട് ആരെയാണ് ഉദ്ദേശിക്കുന്നത്?

ജ്യോതിശാസ്ത്രം പ്രധാനമായും ജ്യോതിഷം മാത്രമായിട്ടാണ് അറിയപ്പെടുന്നത്. അതിൻ്റെ ശരിയായ അർത്ഥം എന്താണ്?

ചാണക്യന്റെ അർത്ഥശാസ്ത്രം ഭാരതീയ ദാർശനിക വ്യവസ്ഥയുടെ ഏത് വശത്തെയാണ് അഭിസംബോധന ചെയ്യുന്നത്?

ചരക സംഹിത ഇന്ന് ആഗോളതലത്തിൽ പ്രചാരത്തിലുള്ള ഒരു പുരാതന ഭാരതീയ ഗ്രന്ഥമാണ്. അതെന്താണ്?

നാട്യശാസ്ത്രം നാട്യവേദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രകടന കലകൾക്കും (അതിലേറെയും) വേണ്ടിയുള്ള രൂപരേഖയാണ് . നാട്യവേദം ഏത് ദേവതയുമായി ബന്ധപ്പെട്ടിരിക്കുന്നു?

8. രാമായണവും മഹാഭാരതവും ഇതിഹാസങ്ങളാണ്. “ഇതിഹാസ” എന്ന പദം എന്താണ് സൂചിപ്പിക്കുന്നത്?

9.ദൈവങ്ങൾ, രാജാക്കന്മാർ, രാജവംശങ്ങൾ,, സ്ഥലങ്ങൾ എന്നിവയുടെ കഥകളടങ്ങുന്ന രചനകൾ വേദവ്യാസൻ സമാഹരിച്ചു. അത് ഇതിൽ ഏതാണ്?
മഹാപുരാണങ്ങൾ
ഉപനിഷത്തുകൾ
സ്തോത്രങ്ങൾ
വേദാന്തങ്ങൾ

ഏത് പഠനശാഖയാണ് ക്ഷേത്രങ്ങളുടെ നിർമ്മിതിയെയും ആരാധനയെയും വിഷയമാക്കിയിട്ടുള്ളത് ?

തത്വശാസ്ത്രത്തിന്റെ സംസ്കൃത പദം ദർശനം എന്നാണ്. ഇത് എന്തിനെ സൂചിപ്പിക്കുന്നു ?

12.വേദാന്തത്തിന്റെ അടിത്തറയാണ് ഉപനിഷത്തുകൾ. വേദാന്തം എന്നാൽ എന്താണ്?

അവസാനക്കുറിപ്പ്.
ഹിന്ദു ഗ്രന്ഥശാലയിലെ വേദങ്ങൾ, മൂന്ന് ഉപവേദങ്ങൾ, മൂന്ന് വേദാംഗങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആഗമങ്ങൾ, ദർശനങ്ങൾ, എന്നീ കാഴ്ചപ്പാടുകൾ ഇവയെക്കുറിച്ചുള്ള ഒരു എത്തിനോട്ടം മാത്രമാണ് നമ്മൾ നടത്തിയത്. വളരെ വലിയ ഒരു ഗ്രന്ഥശാലയിലെ ഒരു അലമാരയുടെ ഒരു തട്ട് മാത്രമാണ് നാം കണ്ടത്. 18 നി രൂപണങ്ങളും 23 തനതായ വേദാന്ത പുസ്തകങ്ങളും 73 ശ്ലോകങ്ങളും ശങ്കരാചാര്യർ രചിച്ചു. മഹാപുരാണങ്ങളിൽ മാത്രം 4 ലക്ഷം ശ്ലോകങ്ങൾ ഉണ്ട്. മഹാഭാരതത്തിൽ മാത്രമായി 89000 ശ്ലോകങ്ങളും ഉണ്ട്. പി.വി. കെയിൻ എഴുതിയ “History of Dharmasasthras”6500 പേജുകൾ ഉള്ള ഒരു ഗ്രന്ഥമാണ്. ഈ ക്വിസ്സിൽ നാം അതിനെ കണക്കിലെടുത്തിട്ടില്ല. വേദങ്ങളെ സംബന്ധിച്ചുള്ള ഗവേഷണങ്ങൾ ഒരുപാടുണ്ട്. 1930 ന് ഉള്ളിൽ ലോകമൊട്ടുക്ക് എടുത്താൽ 6500 ഗവേഷണങ്ങൾ എങ്കിലും ഉണ്ടായിരുന്നു. (ലൂയിസ് റെനു) 1930 നും 1945 നും ഇടയിൽ ഒരു 3500 ഗവേഷണങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു (ആർ.എൻ. ദാണ്ടേക്കർ). നാരായണീയം കമ്പരാമായണം ഇവപോലെയുള്ള പ്രാദേശിക കൃതികൾ തന്നെ ബൃഹത്തുക്കളാണ്. ഈ ബൃഹത്തായ ഹിന്ദു ഗ്രന്ഥശാല പരിചയപ്പെടുത്താനായി സുന്ദരങ്ങളായ രണ്ട് കൃതികളുണ്ട്. ശതവർധിനി ആർ. ഗണേഷിന്റെ “The Essential Sanatana Dharma”

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In