കൗടില്യൻ (ചാണക്യൻ) രചിച്ചതായി കരുതപ്പെടുന്ന അർത്ഥശാസ്ത്രം, സമ്പത്ത് സൃഷ്ടിക്കുന്നതിനെയും, ഭരണത്തെയും കുറിച്ചുള്ള ഒരു അടിസ്ഥാന ഗ്രന്ഥമാണ്. സാമൂഹിക സ്ഥിരതയ്ക്കും, ധാർമ്മിക ജീവിതത്തിനും അഭിവൃദ്ധി അനിവാര്യമാണെന്ന് ഇത് ചൂണ്ടികാണിക്കുന്നു. കൃഷി, വ്യാപാരം, ഖനനം, വ്യവസായം, നികുതി എന്നിവയുടെ ന്യായമായ സംസ്ഥാന മേൽനോട്ടത്തിലൂടെയാവണം സമ്പത്ത് സൃഷ്ടിക്കേണ്ടതെന്ന് ഈ ഗ്രന്ഥം വിശദീകരിക്കുന്നു. ക്രമീകരിച്ച വിപണികളെയും, സംഘടനാധിഷ്ഠിത ഉൽപ്പാദനത്തെയും, റോഡുകൾ, ജലസേചനം, തുറമുഖങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപത്തെയും ഇത് പിന്തുണയ്ക്കുന്നു. അതേസമയം- അഴിമതി, വഞ്ചന, പൂഴ്ത്തിവയ്പ്പ്, ചൂഷണം എന്നിവയെ ഇത് ശക്തമായി അപലപിക്കുകയും ചെയ്യുന്നു. സാമ്പത്തിക നീതിയും, പൊതുജനക്ഷേമവും ഉറപ്പാക്കി നടപ്പാക്കുന്നതിന്- കർഷകരുടെയും, കരകൗശല (കൈതൊഴിൽ) വിദഗ്ധരുടെയും, വ്യാപാരികളുടെയും, ഉപഭോക്താക്കളുടെയും, സംരക്ഷകരായി ഭരണാധികാരികളെ വിശേഷിപ്പിക്കുന്നു.