35

ഭാരതീയ വേനൽ കാല ക്വിസ്

ഈ വേനൽക്കാലത്ത് ചൂട് അതി ഭയങ്കരമായിരുന്നു. ആധുനിക വാസ്തുവിദ്യാശൈലി എയർ കണ്ടീഷണിങ്ങ് പോലെയുള്ള ഊർജ്ജാധിഷ്ഠിത സംവിധാനങ്ങളിലൂടെയാണ് ചൂടിനെ തോൽപ്പിക്കുന്നത്. പാരമ്പര്യ വാസ്തുവിദ്യ പ്രകൃതിയെ തന്നെ ഉപയോഗിച്ചാണ് ചൂടിനെ നേരിട്ടത്. പരമ്പരാഗത വാസ്തുവിദ്യയുടെ സ്വാഭാവികമായ തണുപ്പിക്കൽ സംവിധാനങ്ങളെ ഓർക്കേണ്ട സമയമായി.

പടി കിണറുകൾ ഉഷ്ണം നിയന്ത്രിച്ച സാമൂഹിക ഇടങ്ങൾ കൂടി ആയിരുന്നു. പടി കിണറുകൾക്ക് പേര് കേട്ട സംസ്ഥാനം ഏതാണ്?

ആധുനിക കെട്ടിടങ്ങളിൽ അലങ്കാരത്തിനായി ഉപയോഗിക്കുന്ന എന്ത് സാങ്കേതികതയാണ് പരമ്പരാഗത കെട്ടിടങ്ങളിൽ താപനില കുറയ്ക്കുവാനായി വ്യാപകമായി ഉപയോഗിച്ചിരുന്നത്?

ഏറ്റവും ലളിതമായ പാർപ്പിടങ്ങളിൽ പോലും വീടിൻ്റെ ഉൾവശം തണുപ്പിക്കാൻ നനഞ്ഞ കർട്ടനുകൾ ഉപയോഗിച്ചിരുന്നു. ഈ കർട്ടനുകൾ എന്തു കൊണ്ട് ഉണ്ടാക്കിയവ ആയിരുന്നു?

Q04: പരമ്പരാഗത കേരളീയ ഗൃഹങ്ങളിലെ നാലുകെട്ടും നടുമുറ്റവും എന്താണ്?

Q05: സൂര്യനിൽ (ചൂട്) നിന്നും, മഴയിൽ നിന്നും രക്ഷ നൽകുന്ന, പഴയ കെട്ടിടങ്ങളിലെ ജനലുകളുടെ ഇറമ്പിനെ എന്താണ് വിളിക്കുന്നത്?

Q06: “ജറോഖ” എന്നാൽ എന്താണ് ?

Q07: (UNESCO) യുനെസ്കോയുടെ ഒരു പൈതൃക സ്ഥലമായ ഏത് കെട്ടിടമാണ് (ജയ്പൂരിലെ) കുറഞ്ഞ താപനില നേടുന്നതിന് ലാറ്റീസ് വിൻഡോകൾ (ജാലികൾ) ഉപയോഗിക്കുന്നതിന് പ്രശസ്തമായത്?

Q08: രാജസ്ഥാനി ഹവേലികളിലെ മട്ടുപ്പാവിനും മുകളിലുള്ള തുറന്ന ഗോപുരത്തിനെ പേർഷ്യൻ ഭാഷയിൽ പറയുന്ന ‘ബഡ്ഗിർ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

Q09: വലിയ ചുവരുകളിലുള്ള ചെറിയ ജനാലകൾ വായുസഞ്ചാരത്തിന് നല്ലതാണ്, ശരിയോ തെറ്റോ?

Q10: ചൈനയിലെ വൻമതിലിന് ശേഷം ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മതിൽ രാജസ്ഥാനിലാണ്. അത് വളരെ കട്ടിയുള്ളതിനാൽ താപം സംഭരിക്കുന്ന ഒരു ‘താപ ബാറ്ററി’ പോലെ പ്രവർത്തിക്കുന്ന ഈ മതിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Q11. ഭൂകമ്പത്തെ പ്രതിരോധിക്കുന്നതും, ഇൻസുലേറ്ററുമായ ‘കത്-കുനി’ വാസ്തുവിദ്യ എവിടെയാണ് കണ്ടെത്താനാവുക?

Q12: ‘ചല’ വാസ്തുവിദ്യയ്ക്ക് പേരുകേട്ടതാണ് ബംഗാൾ. ചല എന്ന വാക്കിന്റെ അർത്ഥമെന്താണ്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In