84

മഹാഭാരതത്തിലെ ശിശുതലമുറ

മഹാഭാരതയുദ്ധത്തിലവസാനം സകല തലമുറകളും തുടച്ചുനീക്കപ്പെട്ടിരുന്നു. പ്രധാനപ്പെട്ട ഏറെകുറെ എല്ലാ കഥാനായകർക്കും മക്കൾ നഷ്ടപ്പെട്ടിരുന്നു. ഏറ്റവും നിർഭാഗ്യരായ ഒരു തലമുറ ആയിരുന്നു അവർ – ധീരസേനാനികളായിരുന്നെങ്കിലും, യുവത്വത്തിൽ തന്നെ ജീവൻ വെടിയേണ്ടി വന്നവർ. അവരുടെ മഹത്തരങ്ങളായ പ്രവൃത്തികൾ പലതും അവരുടെ പിതാക്കന്മാരുടെ വെറും പ്രവൃത്തികൾ മൂലം മറഞ്ഞുപോയിരുന്നു താനും.
ഈ ശിശുദിനത്തിൽ, മഹാഭാരതത്തിലെ ഈ യുവതലമുറയിലെ ചില ജീവിതങ്ങൾ നമുക്ക് പരിശോധിക്കാം. പല ഉറവിടങ്ങളുണ്ടെങ്കിലും, AR Krishnasastri കന്നട ഭാഷയിലെഴുതിയ “വചനഭാരതം” എന്ന ക്ലാസ്സിക് പുസ്തകത്തിന്റെ
Arun Bharadwajഉം Hari Ravi Kumar ഉം കൂടി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ “The Essential Mahabharata” ആണ് ഈ ക്വിസ്സിന്റെ പ്രധാന അവലംബം. ഈ ക്വിസ്സിൽ പങ്കെടുക്കുന്ന 5 ഭാഗ്യശാലികൾക്ക് ഈ പുസ്തകം സമ്മാനമായി ലഭിക്കുകയും ചെയ്യും.

ദ്രൗപദിയ്ക്ക് എത്ര കുഞ്ഞുങ്ങളുണ്ടായിരുന്നു?

ആരാണ് ഹസ്തിനപുരത്ത് യുധിഷ്ഠിരന്റെ പിന്തുടർച്ചവകാശിയായി വന്നത്?

മഹാഭാരതം ആദ്യമായ് പാരായണം ചെയ്യപ്പെട്ടത് ജനമേജയൻ രാജാവിന്റെ മുൻപിലാണ്. ആരുടെ വംശജനായിരുന്നു ഇദ്ദേഹം?

മഹാഭാരതത്തിലെ വിവരണത്തിൽ ആരാണ് ഏകലവ്യനെ വധിച്ചത്?

മഹാഭാരതയുദ്ധത്തിൽ ശ്രീരാമന്റെ ഒരു പിൻഗാമിയെ വധിച്ചതാരാണ്?

ദുര്യോധനന്റെ മകന്റെ പേരെന്താണ്?

കൃഷ്ണന്റെ വഴിപിഴച്ചുപോയ ഏത് മകനാണ് ദുര്യോധനന്റെ മകളെ വിവാഹം ചെയ്തത്?

കർണ്ണന്റെ പക്കലുള്ള മാന്ത്രിക ആയുധം തന്റെ മേൽ പ്രയോഗിക്കാനായി, കർണ്ണനെ പോരാട്ടത്തിലൂടെ നിർബന്ധിതനാക്കിയ ഭീമന്റെ മകനായ രാക്ഷസനാരാണ്?

തന്റെ അച്ഛനായ അർജ്ജുനനെ ഈ മകൻ വധിച്ച ശേഷം, മൃതസഞ്ജീവിനി മൂലമാണ് അർജ്ജുനൻ പുനർജീവിച്ചത്. ആരാണ് അർജ്ജുനന്റെ ഈ മകൻ?

യുദ്ധത്തിന്റെ 17ആം ദിവസം, കർണ്ണന്റെ മുൻപിൽ വെച്ച് മൂത്തമകനായ വൃഷസേനനെ വധിച്ചതാരാണ്?

ദ്വാരകയുടെ നാശത്തിന് ശേഷം കൃഷ്ണന്റെ കുഞ്ഞുപേരമകൻ ഏത് പ്രദേശത്തിന്റെയാണ് രാജാവായത്?

കൃഷ്ണനിൽ നിന്നും ലഭിച്ച അനുഗ്രഹത്താൽ, ശരീരത്തിൽ നിന്നും വേർപ്പെട്ട ശിരസ്സുകൊണ്ട് മഹാഭാരതയുദ്ധത്തിന് സാക്ഷ്യം വഹിച്ച ബർബാറികൻ ആരൂടെ മകനാണ്?

Special additional lucky draw for Malayalam language quiz – 5 books as free gift for lucky participants. Please share you details to enter lucky draw.

Privacy Policy and Terms of Service

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In