നവരാത്രിയിലെ ഓരോ ദിനങ്ങൾക്കുമായി – വെള്ള, ചുവപ്പ്, രാജനീലം, മഞ്ഞ, പച്ച, ചാരനിറം, ഓറഞ്ച്, മയിൽപീലി പച്ച, പിങ്ക് – എന്നിങ്ങനെ ഓരോ നിറം നൽകിയിട്ടുണ്ട്. തിങ്കൾ, ചൊവ്വ എന്നിങ്ങനെ ഏത് ദിനമാണ് നവരാത്രി ആരംഭിക്കുന്നത് എന്നതിനെ ആശ്രയിച്ചാണാദ്യത്തെ നിറം വരുന്നത് – പിന്നാലെ ക്രമപ്രകാരമുള്ള നിറങ്ങളുടെ ഊഴമാണ്. അതാത് ദിനത്തിന്റെ നിറം, അന്നന്ന് ഉപയോഗിക്കുന്നത് ശുഭകരമാണെന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്ത്രീകൾ അതാത് ദിനത്തിന്റെ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് പ്രചാരത്തിലുണ്ട് – ജോലിയ്ക്ക് പോകാനാണെങ്കിലും, ഡാൻഡിയ-ഗർബയ്ക്കായി പോകാനാണെങ്കിലും. നവരാത്രിയുടെ തൊട്ടുമുൻപായി ദിനപത്രങ്ങൾ ഈ നിറങ്ങളെ കുറിച്ചുള്ള പ്രത്യേക ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്.
ഈ വിവരങ്ങൾ https://www.drikpanchang.com/navratri/colors/navratri-nine-colors.html എന്ന വെബ്സൈറ്റിൽ നിന്നാണ്.
Picture Credit: Madhubani by Jaya Tiwari