32

റിപബ്ലിക് ദിനം പ്രമാണിച്ചുള്ള ക്വിസ്

രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ടതായിരുന്നു “ആസാദ് ഹിന്ദ് ഫൗജ് – INA”. ഒരു ചരിത്രകാരന്റെ വിവരണപ്രകാരം, “അചഞ്ചലനായ അതിന്റെ നേതാവ് അനേകരുടെ ആരാധനാപാത്രവുമായിരുന്നു”. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനായി ഫാസിസ്റ്റ് പക്ഷത്തോട് യോജിച്ച് പ്രവർത്തിച്ചത്, INAയെ ജനങ്ങൾ സംശയദൃഷ്ടിയോടെ വീക്ഷിക്കാനൊരു കാരണമായി. “തന്റെ ആരാധനാമൂർത്തിയായ സ്വരാജ്യത്തിന്റെ പ്രതിരോധത്തിനായി എപ്പോഴും പോരാട്ടസജ്ജമായിരുന്ന ഒരു ജ്വലിക്കുന്ന വാളായിരുന്നു നേതാജി.” എന്നാണ് സരോജിനി നായിഡു അഭിപ്രായപ്പെട്ടത് – സമീപഭാവിയിൽ തന്നെ ജനാധിപത്യത്തിലേക്ക് മാറിയ ആ രാജ്യം.
ഇന്ന്,
ജനുവരി 26 – റിപബ്ലിക് ദിനവും,
ജനുവരി 23 – നേതാജിയുടെ ജന്മദിനവുമാണ്.
Peter Ward Fayയുടെ “The Forgotten Army – വിസ്മൃതിയിലാഴ്ന്ന സൈന്യം” എന്ന പുസ്തകത്തിലെ “ജ്വലിക്കുന്ന വാളായ” നേതാജിയുടെ ചില ജീവിതനിമിഷങ്ങളിലൂടെ നമുക്ക് വീണ്ടും കടന്നുപോവാം.

1941 ജനുവരിയിൽ കൽക്കട്ടയിലെ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടശേഷം നേതാജി എങ്ങോട്ടാണ് പോയത്?

ഏത് പട്ടണത്തിൽ വെച്ചാണ് INA നിലവില്‍ വന്ന പ്രഖ്യാപനം ഉണ്ടായത്?

ജപ്പാൻകാരാണ് INAയുടെ ആദ്യത്തെ കമാൻഡറിനെ നിയമിച്ചത്. അത് ആരായിരുന്നു?

INAയുടെ ആദ്യത്തെ രാഷ്ട്രീയ നേതാവ് ആയിരുന്ന ആ ദൃഢനിശ്ചയമുള്ള വിപ്ലവകാരി ആരായിരുന്നു?

INA യുടെ അംഗബലം ഏകദേശം എത്രയായിരിക്കുമെന്നാണ് ബ്രിട്ടീഷുകാർ കണക്കുകൂട്ടിയത്?

1943 ഒക്ടോബർ 21ന് എന്താണ്‌ നേതാജി വിളംബരം ചെയ്തത്?

ഹിന്ദുസ്ഥാനി ഭാഷയിലെഴുതപ്പെട്ട “ശുഭ് സുഖ് ചൈയ്ൻ” എന്ന ആസാദ് ഹിന്ദിന്റെ ദേശീയഗാനം എഴുതിയ ബംഗാളി കവി ആരാണ്?

INAയിലെ വനിതാ റെജിമെന്റ് ഏത് ധീരവനിതയുടെ പേരിലായിരുന്നു അറിയപ്പെട്ടത്?

1944 ഏപ്രിൽ മാസത്തിൽ എവിടെ വെച്ചാണ് INA ആദ്യമായി തങ്ങളുടെ വിജയപതാക ഉയർത്തിയത്?

ഏത് രണ്ട് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ആയിരുന്നു ഇന്ത്യയിൽ INAയുടെ പ്രധാന യുദ്ധഭൂമി?

INAയുടെ അവസാന പോരാട്ടങ്ങൾ നടന്ന ഇറാവഡ്ഢി നദിയോര പ്രദേശങ്ങൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

ആദ്യമായി ബ്രിട്ടീഷ് പട്ടാളവിചാരണ നേരിട്ട INA വിമുക്തഭടന്മാരിലെ സുപ്രസിദ്ധ
ത്രിമൂർത്തികളാരാണ്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In