39

ഇന്ത്യൻ പുതുവത്സര ക്വിസ്സ്

ഇന്ന് ഇന്ത്യയിൽ പുതുവത്സരം, വിഷു, ഉഗാദി, അല്ലെങ്കിൽ അതിൻ്റെ വകഭേദങ്ങൾ ആഘോഷിക്കുന്ന ദിവസമാണ്. ചാന്ദ്ര-സൂര്യ വർഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. വൈശാഖി മുതലായ ദിവസങ്ങളിലും നാം സൂര്യ വർഷത്തെ അടിസ്ഥാനമാക്കി പുതുവത്സരം ആഘോഷിക്കാറുണ്ട്. ഇവയെല്ലാം വസന്ത വിഷു എന്ന ഒരു ജ്യോതിശാസ്ത്ര സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പുരാണങ്ങളിൽ കഥകളായി പറഞ്ഞിട്ടുള്ള ഒരുപാട് ജ്യോതിശാസ്ത്ര അറിവുകൾ ഉണ്ട്. ഈ ക്വിസ്സിൽ അങ്ങനെയുള്ള 12 കഥകളാണ് നാം കാണാൻ പോകുന്നത്. രാജു വേദം എന്ന ആളുടെ പ്രഭാഷണങ്ങളാണ് മുഖ്യമായും നാം അവലംബിക്കുന്നത്.

ചന്ദ്രന് 27 ഭാര്യമാരുണ്ട്. അവർ രാത്രിയിലെ ആകാശത്തിന്റെ ഭാഗങ്ങളാണ്. അവയെ എന്താണ് വിളിക്കുന്നത്?

മറ്റു 26 ഭാര്യമാരെക്കാളും ചന്ദ്രന് രോഹിണി നക്ഷത്രത്തോടായിരുന്നു കൂടുതൽ പ്രിയം. ഏത് ജ്യോതിശാസ്ത്ര പ്രതിഭാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്?

ദക്ഷപ്രജാപതി ചന്ദ്രന് മരണശിക്ഷയാണ് വിധിച്ചത്. ശിവൻ ശാപത്തിന്റെ തീവ്രത കുറച്ചെങ്കിലും മുഴുവനായി മാറ്റാൻ സാധിച്ചില്ല. ചന്ദ്രൻ്റെ ഏത് സ്വഭാവത്തെയാണ് ഈ സംഭവം കാണിക്കുന്നത്?

സപ്ത ഋഷിമാരുടെ ആറു ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് വേറെ ഒരു നക്ഷത്ര സമൂഹം ഉണ്ടാക്കി. എന്താണ് ഇതിന്റെ പേര്?

പല ഹിന്ദു വിവാഹങ്ങളിലും സന്തുഷ്ട ദാമ്പത്യത്തിൻ്റെ പ്രതീകമായി ഏത് നക്ഷത്രത്തെയാണ് വധൂവരന്മാരെ കാണിക്കാറുള്ളത്?

“പോൾ” നക്ഷത്രത്തിന് സംസ്കൃതത്തിലുള്ള പേരിൻ്റെ അർഥം ഉറച്ചത് അഥവാ തൃപ്തി ഉള്ളത് എന്നാണ്. എന്താണീ പേര്?

ഹിമാലയത്തിനോട് മത്സരിച്ച് വളരുന്നതിൽ നിന്നും വിന്ധ്യനെ തടഞ്ഞ മഹർഷി ആരാണ്?

Q8: നവഗ്രഹങ്ങളിലെ (ഒമ്പത് ഗ്രഹങ്ങൾ) ഏത് രണ്ട് അദൃശ്യരായ അംഗങ്ങൾ ഗ്രഹണത്തിന് കാരണമാകുന്നു?

Q09: “ശനി” യുടെ ഒരു അർത്ഥം “മെല്ലെപ്പോക്ക്” എന്നായതിന്റെ കാരണമെന്ത്?

Q10: 12 വർഷങ്ങളിലൊരിക്കൽ മാത്രം ആഘോഷിക്കുന്ന കുംഭമേള, സൂര്യന് ചുറ്റുമുള്ള ഏത് ഗ്രഹത്തിന്റെ പരിക്രമണത്തിനെ ആസ്പദമാക്കിയാണ്?

Q11: ഏത് സ്വഭാവഗുണത്താലാണ് അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യരോട് ശുക്രൻ ഗ്രഹത്തിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്?

Q12: തന്റെ തന്നെ വാക്കുകളിലൂടെ ഗീതയിൽ, കൃഷ്ണൻ – താനേത് മാസത്തിൽ അവതരിച്ചു എന്നാണ് പറയുന്നത്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In