അദിതി എന്നാൽ ‘അതിരില്ലാത്തത്’ എന്നാണ് അർത്ഥമാക്കുന്നത് – “അ” (ഇല്ലാത്തത്) “ദിതി” (ബന്ധിപ്പിക്കുക) എന്നിവയിൽ നിന്നാണ്. അനന്തമായ സൃഷ്ടികർമ്മത്തെ പ്രതിനിധീകരിക്കുന്ന, ഋഗ്വേദത്തിലെ പ്രധാന ആരാധനാമൂർത്തിയാണ് അദിതി. വേദസ്തുതിഗീതങ്ങളിൽ ജനങ്ങൾ തങ്ങളുടെ പാപങ്ങളും, അസുഖങ്ങളും മാറ്റിത്തരുവാനായി പ്രാർത്ഥിക്കുന്നത് ഇവരോടാണ്. പുരാണങ്ങളിലെല്ലാം ദേവമാതാവായി കാണുന്നത് അദിതിയേയാണ്. ദക്ഷപ്രജാപതിയുടെ മകളും, കശ്യപ ഋഷിയുടെ പത്നിയുമായിരുന്നു അദിതി. വേദങ്ങളിലെ 12 അദിതേയ ദേവകൾ, 11 രുദ്രദേവർ, 8 വസുദേവർ, അഗ്നി, ഇന്ദ്ര – എന്നിങ്ങനെ 33 ദേവഗണങ്ങൾക്ക് (മുപ്പത്തിമുക്കോടി ദൈവങ്ങളെയല്ല) ഇവർ ജ്നമം നൽകി. (കുള്ളനായ) വാമനാവതരത്തിന്റെ മാതാവും അദിതിയാണ്.
ശക്തരായ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ച് ഗർഭിണിയായ സഹോദരി ദിതിയെ കണ്ട് അദിതി അസൂയാലുവായി. ഇതറിഞ്ഞ ഇന്ദ്രൻ രഹസ്യമായി ദിതിയുടെ ഗർഭത്തിലുള്ള ഭ്രൂണത്തിനെ 49 കഷണങ്ങളായി മുറിച് വിഭജിക്കുന്നു. ഇവയാണ് മിന്നൽ, മഴ തുടങ്ങിയ മാരുതന്മാർ (മരുത്തുക്കൾ) ആയി മാറിയത്. ഇതറിഞ്ഞ് ദുഖിതയായ ദിതി, തന്റെ മക്കളുടെ മരണത്തേയോർത്ത് കേഴുന്ന അമ്മയായി അദിതി പുനർജ്ജനിക്കട്ടെയെന്ന് ശപിക്കുന്നു. സ്വന്തം സഹോദരനായ കംസനാൽ തന്റെ ആദ്യ ഏഴ് മക്കൾ വധിക്കപ്പെട്ടതിനെ കുറിച്ചോർത്ത് വ്യസനിക്കുന്ന അമ്മയായ ദേവകിയായി, അദിതി പുനർജ്ജനിക്കുന്നു.