ഇന്ത്യൻ തത്ത്വചിന്തയുടെ ആചാര്യ രത്നങ്ങളിലൊരാളാണ് അഭിനവഗുപ്തൻ. കാശ്മീരി ശൈവമതത്തിന്റെ അതുല്യമായ ദാർശനികാടിസ്ഥാന നിർമ്മിതിയ്ക്കായി, അദ്ദേഹം വേദാന്തത്തെക്കുറിച്ചും, തന്ത്രത്തെക്കുറിച്ചും, സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുമെല്ലാം എഴുതി. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരിൽ ഒരാളായ ക്ഷേമേന്ദ്രൻ “‘മഞ്ജരികൾ'” എന്ന നാല് പുസ്തകങ്ങൾ രചിച്ചു.
രാമായണമഞ്ജരിയിൽ അദ്ദേഹം വാൽമീകിയെ പിന്തുടരുന്നുണ്ടെങ്കിലും, വാൽമീകി രാമായണത്തിന്റെ നാലിലൊന്ന് മാത്രം നീളമുള്ള 6400 ശ്ലോകങ്ങളിൽ രാമകഥ പറയുന്നു. അദ്ദേഹം മഹാഭാരതത്തെ “‘ഭാരതമഞ്ജരി”‘ യിൽ വീണ്ടും വിവരിക്കുന്നു, എന്നാൽ അതിലെ സങ്കീർണ്ണമായ രാമകഥ (വെറും 48 ശ്ലോകങ്ങളിൽ) വ്യാസന്റെ രാമോപഖ്യാനത്തെ പിഞ്ചെല്ലാതെ, വാൽമീകിയുടെ വിവരണത്തേയാണ് ആസ്പദമാക്കുന്നത്.
വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെക്കുറിച്ചുള്ള ഏറ്റവും മികച്ച കൃതികളിലൊന്നാണ് “‘ദശാവതാരചരിതം”‘ ഇതിലെ രാമകഥ വാൽമീകിയെയോ പുരാണങ്ങളെയോ പിന്തുടരുന്നില്ല, മറിച്ച് വ്യാസന്റെ രാമോപാഖ്യാനമാണ് പിന്തുടരുന്നത്. അദ്ദേഹം ആ ബൃഹത്കഥ വീണ്ടും പറയുകയും, വേർപിരിഞ്ഞ പ്രണയികളുടെ വേദന ചിത്രീകരിക്കാൻ രാമകഥ ഉപയോഗിക്കുകയും ചെയ്യുന്നു, സ്വാഭാവികമായും വികാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പ്രവൃത്തികളിലല്ല. അങ്ങനെ അദ്ദേഹം നാല് വ്യത്യസ്ത രീതികളിൽ രാമകഥ ആവർത്തിക്കുന്നു.
Picture – Rama liberates Ahilya, Mithila Wall Art, Janakpur