23

ശിവജി ജയന്തി ക്വിസ്

ഇന്ന് (19 February) ശിവജി ജയന്തി. മുഗൾ സാമ്രാജ്യത്തെ പരാജയപ്പെടുത്തുകയും, “അട്ടോക്ക് മുതൽ കട്ടക്ക് വരെ” അധികാരം വ്യാപിപ്പിച്ച് പ്രശസ്തിയാർജ്ജിച്ച ഒരു സാമ്രാജ്യത്തിന് ശിവജി മഹാരാജ് അടിത്തറയിട്ടു.
സ്വാമി വിവേകാനന്ദൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്, “സമ്പൂർണ്ണ നാശത്തിന്റെ ഭീഷണി നേരിട്ടപ്പോൾ നമ്മുടെ സമൂഹത്തെയും, ധർമ്മത്തെയും മോചിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ച ദേശീയ രക്ഷകരിൽ ഒരാളായിരുന്നു ശിവജി” എന്നാണ്.
ആ സമയത്ത്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും, ധീരതയും, നിർവ്വഹണവും, താരതമ്യം ചെയ്യപ്പെടാനാവാത്ത പോലെ മഹത്തായിരുന്നു. ഇന്നുള്ള നമ്മുടെ സംസ്കാരങ്ങളിലും, അടയാളങ്ങളിലും, പൊതു ഇടങ്ങളിലും, നമ്മുടെ സ്വന്തം സ്വാതന്ത്ര്യത്തിലും അദ്ദേഹത്തിന്റെ പാരമ്പര്യം പലവിധത്തിൽ നമുക്കിടയിൽ ജീവിക്കുന്നു.

ഈ ക്വിസ്സിൽ പങ്കെടുക്കുന്ന ഭാഗ്യശാലികളായ 5 പേർക്ക് Dr. ഉദയ് കുൽക്കർണിയുടെ ‘മറാത്ത സെഞ്ച്വറി’ (“The Maratha Century” by Dr. Uday Kulkarni) സമ്മാനമായി ലഭിക്കും.

01: 21-ാം നൂറ്റാണ്ടിൽ ഒരുപാട് മറ്റുനാടുകളീൽ നിന്നുള്ളവരെ ആകർഷിക്കാനിരുന്ന, മഹാരാഷ്ട്രയുടെ ഭാഗമല്ലായിരുന്ന, ഒരു പട്ടണത്തിലായിരുന്നു ശിവജിയുടെ കുട്ടിക്കാലം. ഏതായിരുന്നു ആ പട്ടണം?

02: ശിവജിയുടെ മുദ്രയിൽ (രാജമുദ്ര) നിന്നുള്ള ഘടകങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഏത് സ്ഥാപനത്തിന്റെ ചിഹ്നമാണ് ഭാരത സർക്കാർ ഈയടുത്ത് മാറ്റിയത്?

03: സുപ്രസിദ്ധ മറാത്ത ലൈറ്റ് ഇൻഫൻട്രി (Maratha Light Infantry), ശിവജിയുടെ സൈന്യത്തിനുണ്ടായിരുന്ന ഏത് ശക്തിയിലാണ് സ്ഥാപിതമായത്?

04: മുംബൈയിലെ വിക്ടോറിയ ജൂബിലി ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Victoria Jubilee Technical Institute) പേര് മാറ്റിയപ്പോഴും, സമർത്ഥമായി വി. ജെ. ടി. ഐ (VJTI) എന്ന ചുരുക്കെഴുത്ത് നിലനിർത്തി. V, J എന്നീ അക്ഷരങ്ങൾ ഇപ്പോൾ എന്താണ്‌ സൂചിപ്പിക്കുന്നത്?

05: ശിവജിയോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയിലെ ആഡംബര സേവനങ്ങൾക്ക് “ശിവ്നേരി” എന്നാണ് പേര് നൽകിയിരിക്കുന്നത്. ആ കോട്ടയിൽ ഏത് സംഭവമാണ് നടന്നത്?

06: ശക്തനായ ബിജാപുർ ജനറൽ അഫ്സൽ ഖാനെ വധിക്കാൻ ശിവജി ഉപയോഗിച്ച അപൂര്‍വ ആയുധം ഏതായിരുന്നു?

07: ഈ “വജ്രനഗരം” മുഗൾ സമ്പത്തിന്റെ രത്നമായിരുന്നു, കൂടാതെ മുംബൈയിലേക്ക് മാറുന്നതിന് മുമ്പ് ബ്രിട്ടീഷ് തുറമുഖം കൂടിയായിരുന്നു ഇത്. ഇന്നത്തെ മഹാരാഷ്ട്രയ്ക്ക് പുറത്ത് ശിവാജിയുടെ ആദ്യ ആക്രമണം ഈ നഗരത്തിലായിരുന്നു. ഇത് ഏത് നഗരമാണ്?

08: 1665ൽ, മുഗളരിലെ ഏത് പ്രശസ്ത രാജ്പുത് ജനറലിൽ നിന്നായിരുന്നു, ശിവജിയ്ക്ക് തന്റെ ഏറ്റവും വലിയ തിരിച്ചടി വന്നത്?

09: തന്റെ മരണത്തിന് തൊട്ടുമുമ്പ്, ദക്ഷിണ ദിഗ്വിജയ യാത്രയിൽ ശിവാജി എത്ര ദൂരം തെക്കോട്ട് പോയി?

10: ശിവജി ഏർപ്പെടുത്തിയ രാജ്യവ്യഹാര കോശത്തിലൂടെ ഏതു ഭാഷയെയാണ് ഭരണകാര്യങ്ങളിൽ നിന്നും മാറ്റിയത് ?

11: ഭൂനികുതി, സൈന്യം എന്നിവയെക്കുറിച്ചുള്ള ശിവാജിയുടെ ഏത് തീരുമാനമാണ് അദ്ദേഹത്തിന്റെ പ്രധാന വിജയ ഘടകമായി കണക്കാക്കപ്പെടുന്നത്?

12: സ്വാതന്ത്ര്യസമരത്തിന്റെ ഏതു മുദ്രാവാക്യമാണ് ശിവജിയുടെ ദർശനത്തിൽ നിന്നും ഉരുത്തിരിഞ്ഞത്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In