മദ്ധ്യകാലഘട്ടത്തിലെ ഒഡീഷാ ക്ഷേത്രങ്ങൾ പ്രധാനമായും തീരപ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്, പ്രത്യേകിച്ച് ഭുവനേശ്വർ, പുരി, കൊണാർക്ക് എന്നിവയാൽ രൂപീകൃതമായ ആ ത്രികോണപ്രദേശത്തിനുള്ളിലായി. തന്മൂലം, യാത്രകളുടെ സമയത്ത് പടിഞ്ഞാറൻ ഒഡീഷ ചിലപ്പോൾ അവഗണിക്കപ്പെടാറുണ്ട്.
സംബൽപൂരിലെ ഏറ്റവും പവിത്രമായ ദേവതയാണ് സമാലേശ്വരിയമ്മ. 1542-ൽ ചൗഹാൻ രാജാവായ ബലറാം ദേവ് ആണ് ഈ ക്ഷേത്രം ആദ്യം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, ഒരു വേട്ടപര്യടനയ്ക്കിടെ, തൻ്റെ വേട്ടനായ്ക്കൾ ഒരു മുയലിന്റെയടുത്ത് നിന്ന് തിരിച്ചടികൾ നേരിടുന്നത് രാജാവ് കാണാനിടയായി. സാധാരണയായി പെട്ടെന്ന് കീഴടങ്ങാറുള്ള ഒരു മൃഗത്തിൻ്റെ ഈ ധൈര്യത്താൽ അത്ഭുതപ്പെട്ടു പോയ അദ്ദേഹം, അവിടെവെച്ച് തന്നെ ആദ്യം ഈ ദേവിയെ ആരാധിച്ചു. ഇന്ന്, അദ്ദേഹത്തിന്റെ പിൻഗാമികളാണ് ക്ഷേത്രത്തിലെ പുരോഹിതരായി സേവനമനുഷ്ഠിക്കുന്നത്, അവർ തങ്ങളുടെ ആരാധനയിൽ താന്ത്രികവും, ഗോത്രപരവുമായ ആചാരങ്ങൾ ഉൾപ്പെടുത്തുന്നു.
ഉറവിടം: https://odishatourism.gov.in
ചിത്രത്തിന് കടപ്പാട്: വിക്കിമീഡിയ കോമൺസ്