ബുദ്ധമതവിശ്വാസ പ്രകാരം, അവലോകിതേശ്വരനോട് ബലി സ്വന്തം ജീവിത കഥ വിവരിക്കുന്നുണ്ട്.
അഹങ്കാരിയും, ദുരഭിമാനിയുമായ ഒരു രാജാവായാണ് ബലി സ്വയം വിവരിക്കുന്നത്. താൻ നടത്താൻ പോവുന്ന യാഗത്തിന് അനവധി രാജാക്കന്മാരേയും, ബ്രാഹ്മണന്മാരേയും ക്ഷണിച്ച ബലി, അവരെയെല്ലാം കാണുമ്പോൾ അഭിമാനപുളകിതനാവുകയും, താനാണ് എല്ലാവരുടെയും നായകനെന്ന് ധരിച്ചു പെരുമാറുന്നു. അവരുടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും, അവരുടെ കുഞ്ഞുങ്ങളെ വധിക്കുകയും, പാണ്ഡവരേയും, കൗരവരേയും, ക്ഷത്രിയരേയും ബന്ധനസ്ഥരാക്കുകയും ചെയ്യുന്നു. ഇതിനു ശേഷം യാഗം ആരംഭിച്ച സമയത്താണ് ദശരഥപുത്രനായ (രാമ)നാരായണൻ ബന്ധനസ്ഥരായവരെ രക്ഷിച്ചെടുക്കുന്നത്. പിന്നീടൊരു കുള്ളനായി വന്ന് രണ്ട് കാലടി മണ്ണ് ബലിയോട് യാചിക്കുമ്പോൾ, അഹങ്കാരത്തോടെ മൂന്ന് കാലടി എടുത്തോളൂ എന്ന് ബലി പറയുകയും, പക്ഷേ മൂന്നാമത് കാലടിയ്ക്കുള്ള സ്ഥലം നൽകാനാവാതെ വരുന്നു. വാക്ക് പാലിക്കാനാവാത്തതിനാൽ, യാഗവേദിയിൽ നിന്നു തന്നെ ബലിയെ പാതാളത്തിലേക്കയക്കുന്നു. പാണ്ഡവരും, കൗരവരും, ക്ഷത്രിയരും അവിടെയുള്ള സകല സമ്പത്തുകളും പങ്കിട്ടെടുക്കുന്നു.
തന്നെ അടിമത്വതിലേയ്ക്ക് നയിച്ചത്, സ്വയം വാക്ക് പാലിക്കാനാവാത്ത കാരണമാണെന്ന് ബലി അവലോകിതേശ്വരനോട് വിവരിക്കുന്നു. അദ്ദേഹം ബലിയ്ക്ക് ധർമ്മം അഭ്യസിപ്പിച്ച് നൽകുകയും, നല്ലോരു അസുരരാജനായി നീണാൾ വാഴുമെന്നും അറിയിക്കുന്നു.
ബലി, ഒരു അർഹന്തൻ (arahant) – ബുദ്ധമത പ്രകാരം പരമമായ ധർമ്മപരിജ്ഞാനം നേടിയ വ്യക്തി – “തഥാഗതൻ” ആവുമെന്നും പറയുന്നു.
അങ്ങനെ, രാമായണവും, മഹാഭാരതവും, വാമനാവതാരവും, ബുദ്ധമതചിന്തകളും ഭംഗിയായി സംയോജിപ്പിക്കുകയാണ് ബുദ്ധമതവിശ്വാസങ്ങളും ആചാരങ്ങളും
Picture Credit: Vrindavan Das