28

ആയുര്‍വേദത്തെ കുറിച്ചുള്ള ക്വിസ്

ജൂൺ 21 ലോക യോഗ ദിനമായി ആചരിക്കുന്നു. ‘യോഗ’ എന്നത് ചേർക്കുക എന്ന അർഥത്തിലാണ്. ഈ ചേർക്കലെന്ന് പറയുന്നത് ശരീരഭാഗങ്ങൾ സ്പർശിക്കുന്നതോ ചലനക്ഷമത വർധിപ്പിക്കുന്നതോ മാത്രമല്ല. മനസ്സും ശരീരവും ആത്മാവും ഒന്നിക്കുന്നതിനാണ് യോഗ ലക്ഷ്യമിടുന്നത്. ഇത് സമഗ്രമായൊരു ആരോഗ്യപരിപാലന രീതിയാണ്. ആയുര്‍വേദവും അങ്ങനെ തന്നെയാണ് — ദേഹപരമായും മാനസികമായും ആത്മീയമായും ആരോഗ്യം പരിപാലിക്കാൻ ഉള്ള സമഗ്രശ്രമം. ആരോഗ്യത്തിനും ആഹ്ളാദത്തിനുമായി യോഗയും ആയുര്‍വേദവും പാരമ്പര്യമായി ഒന്നിച്ചു പരിശീലിച്ച് പോന്നിട്ടുണ്ട്.

ഈ ക്വിസിൽ നാം ആയുര്‍വേദത്തെ കുറിച്ച് അന്വേഷിക്കുന്നു. ആയുര്‍വേദം എന്നത് കൊണ്ട് എന്താണ് അർത്ഥം ചെയ്യുന്നത്? ആയുര്‍വേദത്തിലെ പ്രാചീന പണ്ഡിതന്മാർ ആരായിരുന്നു? ഒരു വ്യക്തിയുടെ ആരോഗ്യം നിർണയിക്കുന്ന മൂന്ന് ദോഷങ്ങൾ ഏവയാണ്?

ഈ ക്വിസ്സിൽ പങ്കെടുക്കുന്ന അഞ്ച് ഭാഗ്യശാലികൾക്ക് സമ്മാനമായി (Bibek Debroy) ബിബേക് ദേബ്രോയുടെ സഹസ്രാബ്ദങ്ങൾക്കുള്ള ഭഗവദ്ഗീത (Bhagavad Gita For Millennials) എന്ന പുസ്തകം സമ്മാനമായി ലഭിക്കുന്നതാണ്.

ആയുര്‍വേദത്തിലെ ‘ആയുർ’ എന്നതിന് എന്താണ് അർത്ഥം ?

വേദസംഹിതയുടെ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതിനാലാണ് ആയുർവേദം അതിന്റെ ഭാഗമാകുന്നത് ?

“………. സംഹിത” രണ്ടാം നൂറ്റാണ്ടിനടുപ്പിച്ച് ഇന്ത്യൻ വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമാണ്. ഇതിന്റെ രചയിതാവിന്റെ പേരിലാണ് ഇത് പേരിട്ടിരിക്കുന്നത്. ആരാണ് അത്?

സുശ്രുതനെ ഏത് വൈദ്യശാസ്ത്രശാഖയുടെ പിതാവായാണ് കണക്കാക്കുന്നത്?

ആയുര്‍വേദം പല പ്രാചീന സർവകലാശാലകളിലും പഠിപ്പിച്ചിരുന്നതാണ്. സുശ്രുതന്റെ ശസ്ത്രക്രിയാ പഠനകേന്ദ്രം കാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചരകന്റെ വൈദ്യശാസ്ത്ര പഠനകേന്ദ്രം (BCE. ആറാം നൂറ്റാണ്ട്) ഏത് പ്രാചീന സർവകലാശാലയുമായി ബന്ധപ്പെട്ടതാണ്?

ഐ-ട്സിംഗ് CE ഏഴാം നൂറ്റാണ്ടിലെ അധികം അറിയപ്പെടാത്ത ഒരു ചൈനീസ് യാത്രക്കാരനാണ്. അദ്ദേഹം പ്രാചീന വൈദ്യശാസ്ത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രാധാനപ്പെട്ട പ്രതിഭയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് സാക്ഷ്യപെപ്പടുത്തിയിട്ടുണ്ട്. ആരാണ് അത് ?

ഇന്ത്യൻ തത്ത്വശാസ്ത്രത്തിലെ യാഥാർത്ഥ്യവാദം, ആണവത്വം, ബ്രഹ്മാണ്ഡത്തിന്റെ ദ്വൈതസ്വഭാവം എന്നിവ പ്രതിപാദിച്ച ചെയ്ത ഒരു പ്രധാന ചിന്താധാരയില് നിന്നാണ് ആയുർവേദം പ്രചോദനം നേടിയത്. അത് ഏത് തത്ത്വശാസ്ത്രമാണ്?

രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണം മൂന്ന് ദോഷങ്ങളുടെ അസന്തുലിതാവസ്ഥയാണെന്ന് പറയപ്പെടുന്നു. അവ ഏതൊക്കെ?

1890-ൽ കണ്ടെത്തിയ ബൗവർ കൈയെഴുത്തുപ്രതി ആയുര്‍വേദത്തിന്റെ ചരിത്രം സ്ഥിരീകരിച്ചു. ഇത് കണ്ടെത്തിയത് എവിടെയാണ്? (തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രദേശo)

ഇന്ത്യൻ ഔഷധസസ്യങ്ങളുടെ അറിവ് സമഗ്രമായി സമാഹരിച്ച ആദ്യ യൂറോപ്യൻ ആണ് ഗാർസിയ ഡെ ഓർട്ട. അദ്ദേഹം ഏത് നഗരത്തിലാണ് ജീവിച്ചിരുന്നത്?

അറബിയിൽ ‘അത്രിഫാൽ’ എന്നും ചൈനീസിൽ ‘സാംഗ്-ടെങ്’ എന്നും അറിയപ്പെടുന്നത് ഏത് പ്രശസ്ത ആയുര്‍വേദ ഔഷധമാണ്?

ആയുര്‍വേദത്തിലെ സാധാരണമായ ‘പഞ്ചകർമ്മ’ മനുഷ്യശരീരത്തില്‍ എന്ത് ചെയ്യുന്നു?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In